എഡിറ്റര്‍
എഡിറ്റര്‍
ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് യൂണിറ്റ് രൂപികരിച്ചു
എഡിറ്റര്‍
Monday 22nd May 2017 11:09am

റിയാദ് :ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് യൂണിറ്റിന്റെ ഔപചാരികമായ പ്രവര്‍ത്തനോല്‍ഘാടനം ഷിഫ അല്‍ ജസീറയില്‍ കൂടിയ പ്രഥമ പൊതുയോഗത്തില്‍ വെച്ച് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ വക്താവ് ജയന്‍ കൊടുങ്ങല്ലൂര്‍ നിര്‍വ്വഹിച്ചു.

ജീവകാരുണ്യ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന അയൂബ് കരൂപടന്നയുടെ നേതൃത്തത്തിലാണ് സംഘടനാ നിലവില്‍ വന്നത്. അനവധി ജീവകാരുണ്യ സംഘടനകള്‍ റിയാദിലുണ്ടെങ്കിലും പലതും കടലാസ് സംഘടനയായി മാറിയ അവസ്ഥയില്‍ അതിനിന്ന് വിഭിന്നമായി പ്രവര്‍ത്തിക്കാന്‍ ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദിന് കഴിയട്ടെയെന്നും രൂപികൃതമായി കേവലം ഒരുമാസം പിന്നിടുമ്പോള്‍ ഏറ്റെടുത്ത എംബസി ഏല്‍പ്പിച്ച എട്ടോളം കേസുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ കൃത്യമായി നിരവഹിക്കാന്‍ സാധിച്ചത് അഭിനന്ധനം അര്‍ഹിക്കുന്നുവെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ വക്താവ് ജയന്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു.

പ്രസിഡണ്ട് അയൂബ് കരൂപടന്ന അധ്യക്ഷത വഹിച്ച യോഗത്തിനു സജ്ജാദ്, റിഷി ലത്തീഫ് ,അബൂബക്കര്‍ വയനാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.പൊതുമാപ്പില്‍ നാട്ടിലേക് പോകാന്‍ പത്തു പേര്‍ക്ക് ടിക്കറ്റ് കൊടുക്കുകയും മൂന്ന് പേര്‍ക്ക് യോഗത്തില്‍ വെച്ച് ജയന്‍ കൊടുങ്ങല്ലൂര്‍ കൈമാറുകയും ചെയ്തു.ഒന്നാം വാര്‍ഷികത്തിന് പ്രവാസികളുടെ മക്കളായ പത്ത് പെണ്‍കുട്ടികളെ ഒന്നിച്ച് സമൂഹ വിവാഹത്തിലൂടെ ജീവിത സാഫല്യം നിറവേറ്റി കൊടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കാസിം (മലപ്പുറം ) ,അനൂപ് ഷണ്മുഖന്‍ (തൃശ്ശൂര്‍ ) ബവിഷ് (കാലിക്കറ്റ് ) ശശിധരന്‍ (ആറ്റിങ്ങല്‍ ) രാജകുമാര്‍ (ഉത്തര്‍പ്രദേശ് ) പ്രിയേഷ് (കണ്ണൂര്‍ ),ഇസ്മയില്‍ (കണ്ണൂര്‍) മോഹനന്‍ (കണ്ണൂര്) എന്നിവര്‍ക്കും ബാക്കി 2 പേര്‍ക്ക് ഏക്‌സിറ്റ് ലഭിച്ചതിന് ശേഷവുമായിരിക്കും വിമാന ടിക്കെട് നല്‍കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.

സുബൈര്‍ കുപ്പം സ്വാഗതവും അസ്രൂദീന്‍ ദിലീപ് നന്ദിയും പറഞ്ഞു. അലി അസ്‌കര്‍ ചാവക്കാട്, ജംനാസ്, ഷെഫിന്‍ ഷാജഹാന്‍, വയനാട്കുഞ്ഞിമോന്‍, റഷീദ് മുക്കം ,റസാഖ് കൊടുവള്ളി,ഷില്ലര്‍ പറവൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

റിപ്പോര്‍ട്ട് : ഷിബു ഉസ്മാന്‍

Advertisement