തൃശൂര്‍: മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി എം.കെ മുനീറിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. പൊതുമരാമത്ത് പണിയില്‍ ക്രമക്കേട് കാട്ടിയെന്നതാണ് കേസ്. ഇതുവഴി സംസ്ഥാന ഖജനാവിന് 27 ലക്ഷംരൂപയുടെ നഷ്ടമുണ്ടായെന്നതുമാണ് കേസ്.

തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മഞ്ചേരി-ആലുംകുന്ന് റോഡ് നിര്‍മ്മാണം ടെന്‍ഡര്‍ വിളിക്കാതെ നല്‍കിയെന്നതാണ് കേസ്. 11 പ്രതികളുള്ള കേസില്‍ മുനീര്‍ ഒന്നാംപ്രതിയാണ്.

കരാറുകാരന്‍ വി.കെ അബ്ദുള്‍ ലത്തീഫ്, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍മാരായ കെ.പി പ്രഭാകരന്‍, സി.എം മുഹമ്മദ് ഫറൂഖ്, ഏക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍മാരായ കെ.പി മുഹമ്മദ്, സി.എം മുഹമ്മദ് ബഷീര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ യു.ഹസന്‍, പി.എന്‍ പോള്‍സണ്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.