കണ്ണൂര്‍: തളിപ്പറമ്പ് അരിയിലെ എം.എസ്.എഫ് പ്രവര്‍ത്തകനായിരുന്ന അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍  സി.പി.ഐ.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജനെ 32-ാം പ്രതിയാക്കിക്കൊണ്ട് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ടി വി രാജേഷ് എം.എല്‍.എ 33-ാം പ്രതിയാണ്. കേസില്‍ ആകെ 33 പ്രതികളാണുള്ളത്. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Ads By Google

ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റി അംഗം കെ.വി. സുമേഷാണ് ഒന്നാംപ്രതി.

Subscribe Us:

കേസില്‍ ആകെ 33 പ്രതികളാണുള്ളത്. ഇതുവരെ 30 പേരെയാണ് അറസ്റ്റു ചെയ്തിട്ടുള്ളത്. പട്ടുവത്ത് ലീഗ്-സി.പി.ഐ.എം സംഘര്‍ഷം നടന്ന മേഖലകളില്‍ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടിരുന്നു. ഇതിനു തിരിച്ചടിയായിരുന്നു അബ്ദുള്‍ ഷുക്കൂറിന്റെ കൊലപാതകം എന്നാണ് കേസ്.

അതേസമയം ഷുക്കൂറിന്റെ ഫോട്ടോ മൊബൈല്‍ വഴി നേതാക്കള്‍ക്ക് എം.എം.എസ്സായി അയച്ചുവെന്നതിന് കുറ്റപത്രത്തില്‍ സ്ഥിരീകരണമില്ല. ജാമ്യം ലഭിച്ച ടി.വി. രാജേഷ് കഴിഞ്ഞ ദിവസം ജയില്‍ മോചിതനായി.