കോഴിക്കോട്: കൊടിയത്തൂരില്‍ ചെറുവാടി കൊട്ടപ്പുറത്ത് തേലേരി ഷഹീദ് ബാവയെ (20) മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി ഡി.വൈ.എസ്.പി ജോസി ചെറിയാന്‍ കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

അവിഹിത ബന്ധം ആരോപിച്ച് ഗുഢാലോചന നടത്തി ഷഹീദ് ബാവയെ കൊലപ്പെടുത്തി എന്നാണ് പോലീസ് കേസ്. കൊലപാതകം, ഗൂഢാലോചന, കൊലപ്പെുത്താന്‍ ഉദ്ദേശിച്ചുകൊണ്ട് ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേസില്‍ 15 പ്രതികളാണ് ഉള്ളത്. ഇതില്‍ 14 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സൗദി അറേബ്യയിലേക്ക് കടന്ന ഫായിഫിനെയാണ് പിടികൂടാനുള്ളത്.

2011 നവംബര്‍ പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് പോലീസ് കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷ്ണര്‍ ജോസി ചെറിയാന്‍ കൊടുവള്ളി സി.ഐ രാജപ്പന്‍ റാവുത്തര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്.

Malayalam News
Kerala News in English