പാലക്കാട്: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആറ് കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്.

രണ്ട് കേസുകളിലായി ആകെ നാല് പ്രതികളാണ് ഉള്ളത്. ആത്മഹത്യാ പ്രേരണ കുറ്റത്തിനൊപ്പം പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇവര്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്. രമ്ട് പെണ്‍കുട്ടികളും ആത്മഹത്യ ചെയ്തതാണെന്നാണ് കുറ്റപത്രത്തില്‍ പറുന്നത്.


Also Read: ‘എന്റെ സര്‍ക്കാറിനെ നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ പെന്‍ഷന്‍ വാങ്ങരുത്, ഞങ്ങള്‍ നിര്‍മ്മിച്ച റോഡുകള്‍ ഉപയോഗിക്കരുത്’: ജനങ്ങളോട് ആന്ധ്ര മുഖ്യമന്ത്രി


ജനുവരി 13-നാണ് മൂത്ത സഹോദരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിന് ഇളയ സഹോദരിയെയും അതേ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓടും ഷീറ്റും മേഞ്ഞ വീടിന്റെ കഴുക്കോലില്‍ ഒരേ സ്ഥാനത്താണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടികളുടെ അമ്മയുടെ ബന്ധുക്കളായ പാമ്പാംപള്ളം കല്ലങ്കാട് എം.മധു (27), വി.മധു (27), അച്ഛന്റെ സുഹൃത്ത് ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതയ്ക്കല്‍ ഷിബു (43), അയല്‍വാസിയും ട്യൂഷന്‍ അധ്യാപകനുമായ പ്രദീപ്കുമാര്‍ (34) എന്നിവരാണു പ്രതികള്‍.