എഡിറ്റര്‍
എഡിറ്റര്‍
തരൂരിനെതിരെ കുറ്റപത്രം നല്‍കുന്നത് കോടതി രണ്ടാഴ്ചത്തേക്ക് നീട്ടി
എഡിറ്റര്‍
Friday 4th January 2013 2:53pm

കൊച്ചി: ദേശീയഗാനത്തോട് അനാദരവ് കാണിച്ചു എന്ന കേസില്‍ കേന്ദ്രസഹമന്ത്രി ശശി തരൂരിനെതിരെ കുറ്റം ചുമത്തുന്നത് രണ്ടാഴ്ചത്തേക്കു നീട്ടിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

Ads By Google

കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് തരൂര്‍ ഹരജി നല്‍കിയിട്ടുണ്ടെങ്കില്‍ അതിലെ വിധി എന്ത് എന്നത്  അറിയിക്കണമെന്നും ഹൈക്കോടതി കീഴ്‌ക്കോടതിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് വി. കെ. മോഹനന്‍ ആണു ഹര്‍ജി പരിഗണിച്ചത്

ദേശീയഗാനാലാപന യോഗം തടസ്സപ്പെടുത്തുകയോ, ദേശീയഗാനത്തോട് അനാദരവു കാട്ടുകയോ ചെയ്തിട്ടില്ലെന്നാണ് തരൂരിന്റെ വാദം.

ദേശീയഗാനാലാപന സമയത്ത് വലതുകൈ നെഞ്ചില്‍ ചേര്‍ത്തു നില്‍ക്കാന്‍ ആഹ്വാനം ചെയ്തതു കൂടുതല്‍ രാജ്യസ്‌നേഹം പ്രകടിപ്പിക്കുകയെന്ന സദുദ്ദേശ്യത്തിലാണെന്നും, ദുരുദ്ദേശ്യപരമായ പ്രോസിക്യൂഷന്‍ തടയണമെന്നും അഭിഭാഷകന്‍ കഴിഞ്ഞദിവസം ബോധിപ്പിച്ചിരുന്നു.

ദേശീയഗാനത്തെ അനാദരിച്ചുവെന്ന കേസില്‍് കുറ്റപത്രം നല്‍കുന്നതിന് സ്‌റ്റേയില്ലെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവ് പുറത്തിറക്കിയിരുന്നു. സ്‌റ്റേ ചെയ്യണമെന്ന തരൂരിന്റെ ഹരജി തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്.

നേരത്തെ ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറിയിരുന്നു. സ്റ്റിസ് പി.ആര്‍ രാമചന്ദ്രന്‍ നായരായിരുന്നു പിന്മാറിയത്. തുടര്‍ന്ന് കേസ് മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു.

2008 ഡിസംബര്‍ 16ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങിനിടെ ദേശീയഗാനം ആലപിക്കുന്നതിനിടെ തരൂര്‍ അത് തടസ്സപ്പെടുത്തിയെന്നാണ് കേസ്.

ജനഗണമന ആലപിച്ചപ്പോള്‍ ശശി തരൂര്‍ അനാദരവ് കാണിച്ചെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയ് കൈതാരമാണ് ഹരജി നല്‍കിയത്. ദേശീയ ഗാനം ആലപിച്ചപ്പോള്‍ കൈ നെഞ്ചോട് ചേര്‍ത്തുവെന്നായിരുന്നു പരാതി.

സദസ്സിലുള്ളവരോടും ഇങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇത് അമേരിക്കന്‍ രീതിയാണെന്നും ഇന്ത്യന്‍ രീതിയല്ലെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.

Advertisement