മുംബൈ: ഹസ്സന്‍ അലിഖാനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം നല്‍കി. ഹസ്സന്‍ അലിയുടെ സുഹൃത്തും കൊല്‍ക്കത്ത കേന്ദ്രമാക്കി ബിസിനസ് നടത്തുന്ന കാശിനാഥ് തിപുര്യക്കെതിരെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം നല്‍കിയിട്ടുണ്ട്‌.

നികുതിവെട്ടിപ്പും പണം തിരിമറി നടത്തിയെന്നുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. അഴിമതി നിരോധന നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കുറ്റപത്രം നല്‍കിയിരിക്കുന്നത്.

ഇതേ കുറ്റത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അമരീന്ദര്‍ കുമാര്‍ സിങ്ങും ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണത്തെ നേരിടുകയാണ്. വ്യാഴാഴ്ച്ച അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരുന്നു.