എഡിറ്റര്‍
എഡിറ്റര്‍
മൈക്ക് ഓണായത് അറിഞ്ഞില്ല: സ്വന്തം അഴിമതിക്കഥകള്‍ വിളിച്ച് പറഞ്ഞ് ബി.ജെ.പി നേതാവായ യെദിയൂരപ്പയും കേന്ദ്രമന്ത്രി അനന്ദ്കുമാറും
എഡിറ്റര്‍
Tuesday 14th February 2017 10:04am

yediyurappa0

കര്‍ണാടക: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്‌ക്കെതിരെ ഉയര്‍ത്തേണ്ട അഴിമതി ആരോപണങ്ങളെ കുറിച്ചുള്ള സ്വകാര്യ സംഭാഷണത്തിനിടെ സ്വന്തം അഴിമതിക്കഥകള്‍ വിളിച്ച് പറഞ്ഞ് ബി.ജെ.പി നേതാക്കളായ ബി.എസ് യെദിയൂരപ്പയും കേന്ദ്രമന്ത്രി എച്ച് എന്‍ അനന്ത്കുമാറും.

സിദ്ധരാമയക്കെതിരായ അഴിമതി ആരോപണം എങ്ങനെ രാഷ്ട്രീയപരമായി ഉപയോഗിക്കാമെന്നായിരുന്നു ഇരുവരും വേദിയിലിരുന്ന് സംസാരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് മുന്നിലുള്ള ടേബിള്‍ മൈക്ക് ഓണ്‍ ആണെന്ന കാര്യം ഇരുവരും അറിഞ്ഞില്ല.

വിഷയം രാഷ്ട്രീയമായി ഉപയോഗിക്കണമെന്ന് യെദിയൂരപ്പ പറയുന്നതും അനന്ത്കുമാര്‍ അത് ശ്രദ്ധാപൂര്‍വം കേള്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വരുന്ന തിരഞ്ഞെടുപ്പ് വരെ ഇത് നമുക്ക് ആയുധമാക്കാമെന്നും സിദ്ധരാമയ്യയെ പ്രതിസന്ധിയിലാക്കാമെന്നും യെദിയൂരപ്പ പറയുന്നു.


Dont Miss ശശികലയ്ക്ക് തിരിച്ചടി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലുവര്‍ഷം തടവ്‌


അല്ലെങ്കില്‍ തന്നെ അധികാരത്തിലിരിക്കെ നമ്മള്‍ കോടികള്‍ വാങ്ങിയിട്ടില്ലേ എന്നുകൂടി യെദിയൂരപ്പ ചോദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

കോണ്‍ഗ്രസ് തന്നെയാണു സംഭാഷണം സിഡിയിലാക്കി മാധ്യമങ്ങള്‍ക്കു നല്‍കിയത്. ബി.ജെ.പിയിലെ തന്നെ മറ്റൊരു നേതാവിന്റെ സഹായത്തോടെയാണു സിഡി ചോര്‍ന്നു കിട്ടിയതെന്നു കോണ്‍ഗ്രസ് വ്യക്തമാക്കി.

അധികാരത്തില്‍ തുടരാനായി സിദ്ധരാമയ്യ 1000 കോടി രൂപ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്‍കിയെന്നായിരുന്നു യെദിയൂരപ്പയുടെ ആരോപണം. എന്നാല്‍ ഇതിന് വലിയ തിരിച്ചടി നല്‍കിക്കൊണ്ടാണ് ബി.ജെ.പി നേതാക്കളുടെ സംഭാഷണം ഇപ്പോള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്.

Advertisement