എഡിറ്റര്‍
എഡിറ്റര്‍
നാല്‍വര്‍ സംഘത്തിന്റെ കഥയുമായി ചാപ്‌റ്റേഴ്‌സ്
എഡിറ്റര്‍
Saturday 10th November 2012 11:38am

നവാഗതനായ സുനില്‍ ഇബ്രാഹിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാപ്‌റ്റേഴസ്. ഖുര്‍ബാന്‍ ഫിലിംസ് ആന്‍ഡ് കാമ്പസ് ഓക്ക്‌സിന്റെ ബാനറില്‍ സഫീര്‍ സേട്ടാണ് ചിത്രം നിര്‍മിക്കുന്നത്.

ശ്രീനിവാസന്‍, നിവിന്‍ പോളി, ഹേമന്ത് മേനോന്‍, വിനീത് കുമാര്‍, വിജീഷ്, ധര്‍മരാജന്‍ ബോള്‍ഗാട്ടി, രജത് മേനോന്‍, അജു വര്‍ഗീസ്, ഷൈന്‍ ടോം, സാദിക്, മണികണ്ഠന്‍ പട്ടാമ്പി, ശിവജി ഗുരുവായൂര്‍, കലാഭവന്‍ ഹനീഫ്, കലാഭവന്‍ ജോണ്‍, ഗൗതമി നായര്‍, കെ. പി. എ. സി. ലളിത, റിയ സൈന, ലെന, വനിത, മഞ്ജു എന്നിവരാണ് ചാപ്‌റ്റേഴ്‌സിലെ താരങ്ങള്‍.

Ads By Google

കൃഷ്ണകുമാര്‍, അന്‍വര്‍, ജോബി, കണ്ണന്‍ –  ഇവര്‍ ആത്മാര്‍ഥ സുഹൃത്തുക്കളാണ്. വിദ്യാസമ്പന്നരും തൊഴില്‍രഹിതരുമായ നാല് ചെറുപ്പക്കാര്‍. . പഠിപ്പ് കഴിഞ്ഞുവെങ്കിലും ഇന്നത്തെ സാഹചര്യങ്ങളില്‍ ഇത്തരം ചെറുപ്പക്കാരെ അലട്ടുന്ന പ്രധാന പ്രശ്‌നം ജോലിയെക്കുറിച്ചുള്ളതാണ്.

ഇഷ്ടപ്പെട്ട ജോലിയ്ക്ക് കുടുംബമഹിയും ഒരു തടസമായി തീരുന്നുണ്ട്. ഒടുവില്‍ ഈ നാലുപേരും ചേര്‍ന്ന് ഒരു പ്രത്യേക സാഹചര്യത്തില്‍ ജോലിക്കായി
ഇറങ്ങിതിരിക്കുന്നു. ഇതേ സമയത്ത് തന്നെ മറ്റൊരിടത്ത് നാല്‍വര്‍ സംഘം മറ്റൊരു ദൗത്യവുമായി ഇറങ്ങിതിരിക്കുന്നുണ്ട്.

അരുണ്‍, ശ്യാം, കാനു, റിയ. ഈ നാലുപേരുടെ ലക്ഷ്യം മറ്റൊന്നായിരുന്നു. എങ്കിലും ഈ രണ്ടു ഗ്രൂപ്പുകള്‍ക്കിടയില്‍ അവര്‍ അറിയാത്ത ഒരു സാദൃശ്യമുണ്ട്.

അതുകൊണ്ട് തന്നെ ഈ രണ്ടുഗ്രൂപ്പുകള്‍ക്കിടയില്‍ ഇവര്‍ അറിയാതെ വളരെ രഹസ്യമായി സേതുവും കൂട്ടരും പിന്‍തുടരുന്നുണ്ട്. എന്നുവെച്ചാല്‍ ഓരോരോ സ്ഥലങ്ങളില്‍ നിന്ന് പുറപ്പെട്ട് ഒരിടത്ത് സമ്മേളിക്കാന്‍ പോകുന്ന അപരിചിതരായ മൂന്ന് സംഘങ്ങള്‍. അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ രസകരമായി അവതരിപ്പിക്കുകയാണ് ചാപ്‌റ്റേഴ്‌സിലൂടെ.

റഫീഖ് അഹമ്മദ്, എ. ആര്‍. വിപിന്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് മെജോ ജോസഫ് ആണ്. സംഭാഷണം-എം. ആര്‍. വിപിന്‍, സുഹൈല്‍ ഇബ്രാഹിം. ചിത്രത്തിന്റെ ഛായാഗ്രഹണം കൃഷ് കൈമള്‍ നിര്‍വഹിക്കുന്നു.

Advertisement