Administrator
Administrator
നിവേദിത നായികയാവുന്നു
Administrator
Thursday 28th April 2011 4:53pm

chappa kurusu ബാലതാരമായി വെള്ളിത്തിരയില്‍ തിളങ്ങിയ നിവേദിത നായികയാവുന്നു. വെറുതെ ഒരു ഭാര്യ എന്ന ആദ്യ ചിത്രത്തിലൂടെ നായികയാവാന്‍ താന്‍ യോഗ്യയാണെന്ന് തെളിയിച്ച താരമാണ് നിവേദിത.

സമീര്‍താഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ചാപ്പകുരിശില്‍’ രമ്യാനമ്പീശന്‍, റോമ എന്നിവര്‍ക്കൊപ്പമാണ് നിവേദിത നായികയാവുന്നത്. ഒരു നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ചാപ്പ കുരിശും ഇതള്‍ വിരിയുന്നത്.

രണ്ട് വ്യത്യസ്ത ജീവിതചുറ്റുപാടുകളില്‍ നിന്നും വരുന്ന രണ്ടുപേര്‍ അവിചാരിതമായി കണ്ടുമുട്ടുന്നിടത്തു നിന്നാണ് ഈ ചിത്രം വഴിപിരിയുന്നത്. രണ്ട് നെഗറ്റീവ് കഥാപാത്രങ്ങളാണ് ഈ സിനിമയെ മുന്നോട്ടു നയിക്കുക. അര്‍ജുന്‍, അന്‍സാരി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിനീത് ശ്രീനിവാസന്‍, ഫഹദ്ഫാസില്‍ എന്നിവരാണ് നായകന്‍മാര്‍.

‘ട്രാഫിക’എന്ന ജനപ്രിയ ചിത്രത്തിനുശേഷം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റണ്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ചാപ്പാക്കുരിശ്. ഉണ്ണി.ആര്‍ ആണ് തിരക്കഥാകൃത്ത്. ഇന്ന് കൊച്ചിയില്‍ ആരംഭിക്കുന്ന ചാപ്പ കുരിശിന്റെയും തലവാചകം ‘ഒരായിരം സംഭവകഥകളെ ആധാരമാക്കി എന്നതാണ്.

Advertisement