chapions-trophy

സെഞ്ചൂറിയന്‍ പാര്‍ക്ക്: ന്യൂസിലന്‍ഡിനെ ആറു വിക്കറ്റിനു പരാജയപ്പെടുത്തി അലയല്‍ക്കാരനായ ഓസീസ് ചാംപ്യന്‍സ് ട്രോഫി നിലനിര്‍ത്തി. ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണ്‍ പുറത്താകാതെ നേടിയ 105 റണ്‍സാണ് ഓസീസ് ഇന്നിങ്‌സിന് കരുത്തു പകര്‍ന്നത്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം 28 പന്തുകള്‍ ബാക്കിനില്‌ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. ഇതോടെ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ബഹുമതി ഓസ്‌ട്രേലിയ സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിനെ ഓസീസ് ബോളര്‍മാര്‍ 50 ഓവറില്‍ 200 റണ്‍സിന് ചുരുട്ടിക്കെട്ടി. മറുപടി ബാറ്റിങിനിറങ്ങിയ ഓസീസിന് പക്ഷെ അപ്രതീക്ഷിത തിരിച്ചടി നല്‍കാന്‍ ന്യൂസിലാന്റിനായി. ഷെയ്ന്‍ ബോണ്ടിന്റെ പന്തില്‍ ഓസീസ് കീപ്പര്‍ പെയ്‌നെ(1) ടെയ്‌ലറുടെ കൈകളിലെ. മറ്റൊരു സ്‌ട്രൈക്ക് ബോളറായ കൈല്‍ മില്‍സ് ഓസീസ് നായകന്‍ പോണ്ടിങിനെ ( 1) വിക്കറ്റിനു മുന്നില്‍ കുരുക്കി. എന്നാല്‍ വാട്‌സണും വൈറ്റും ക്രീസില്‍ കാണിച്ച ക്ഷമ പിന്നീട് ഫോറും സിക്‌സറുമായി പറന്നു.

ടോസ് നേടി ബാറ്റുചെയ്യാനുള്ള കിവികളുടെ തീരുമാനം തുടക്കത്തില്‍ തന്നെ അവരെ തിരിഞ്ഞുകുത്തി. ക്യാപ്റ്റന്‍ മെക്കല്ലത്തെ (0) ആദ്യമേ കൈമോശം വന്ന അവര്‍ക്ക് പ്രതീക്ഷിച്ച പോലെ റണ്‍ വാരാനായില്ല.