എഡിറ്റര്‍
എഡിറ്റര്‍
യോഗി യോഗി എന്ന് ജപിക്കാത്തവര്‍ക്ക് യു.പി വിടാം; ഹിന്ദു യുവവാഹിനിയുടെ മീററ്റിലെ പരസ്യബോര്‍ഡ് വിവാദമാകുന്നു
എഡിറ്റര്‍
Sunday 16th April 2017 10:16am

മീററ്റ്: ഉത്തര്‍പ്രദേശില്‍ താമസിക്കണമെന്നുണ്ടെങ്കില്‍ അവര്‍ യോഗി യോഗി എന്ന് മന്ത്രിച്ചുകൊണ്ടേയിരിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ പരസ്യബോര്‍ഡുകള്‍ വിവാദമാകുന്നു.

ഹിന്ദു യുവവാഹിനിയുടെ പേരിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. നഗരത്തിലെ നിരവധിയിടങ്ങളിലാണ് ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ജില്ലാ കമ്മീഷണറുടേയും സീനിയര്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിന് സമീപവും ബോര്‍ഡ് വെച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും യോഗി ആദിത്യനാഥിന്റെ ഫോട്ടോയും ജില്ലാ യൂണിറ്റ് ചീഫ് നീരജ് ശര്‍മ പഞ്ചാലിയുടേയും ചിത്രങ്ങള്‍ പരസ്യബോര്‍ഡില്‍ ഉണ്ട്. ഇവിടെ കഴിയണമെന്നുണ്ടെങ്കില്‍ യോഗി യോഗി എന്ന് ആവര്‍ത്തിച്ച് മുദ്രാവാക്യം വിളിക്കേണ്ടി വരുമെന്ന് ബോര്‍ഡില്‍ പറയുന്നു.


Dont Miss ജിഷ്ണുവിന്റെ കുടുംബം സമരത്തിനായി ഏപ്രില്‍ 5 തന്നെ തിരഞ്ഞെടുത്തത് ആദ്യ മന്ത്രിസഭാ വാര്‍ഷികം അലങ്കോലപ്പെടുത്താന്‍: എളമരം കരീം 


സംഭവത്തെ കുറിച്ച് വിശദീകരണം നല്‍കാന്‍ ലോക്കല്‍ ഇന്റലിജന്‍സ് യൂണിറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് സൂപ്രണ്ട് ജെ. രവീന്ദ്ര ഗൗര്‍ പറയുന്നു.

റിപ്പോര്‍ട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം പറയുന്നു. അതേസമയം സംഭവം ഹിന്ദു യുവവാഹിനിയുടെ അറിവോടെയല്ലെന്നും യൂത്ത് ബ്രിഗേഡ് ചീഫ് നീരജ് ശര്‍മ പഞ്ചാലിയെ സസ്‌പെന്‍ഡ് ചെയ്തതായും ഹിന്ദു യുവവാഹിനി സ്റ്റേറ്റ് യൂണിറ്റ് അംഗം നാഗേന്ദ്ര പ്രതാപ് സിങ് പറഞ്ഞു.

Advertisement