മുംബൈ: ഓഹരിവിപണി നിയന്ത്രകരായ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) യുടെ തലപ്പത്ത് ഉടന്‍ മാറ്റം വരുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മാസത്തോടെ സെബിയുടെ അഞ്ച് പ്രധാന പദവികളില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന.

രണ്ട് ആജീവനാന്ത അംഗങ്ങളുടേയും മൂന്ന് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരുടേയും പദവികളിലേക്കാണ് പുതിയ ആളുകളെത്തുക. സെബിയുടെ പുതിയ ചെയര്‍മാനായി യു.കെ സിന്‍ഹയെ ഉടന്‍ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.

Subscribe Us:

ചെയര്‍മാനടക്കം ഒന്‍പത് അംഗങ്ങള്‍ അടങ്ങുന്നതാണ് സെബി ബോര്‍ഡ്. മൂന്ന് ആജീവനാന്ത അംഗങ്ങള്‍, രണ്ട് സ്വതന്ത്ര അംഗങ്ങള്‍, മൂന്ന് നാമിര്‍ദ്ദേശം ചെയ്ത ഡയറക്ടര്‍മാര്‍ എന്നിവരാണ് ബോര്‍ഡിലുണ്ടാവുക.