എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാര്‍ മദ്യനയത്തില്‍ വെള്ളം ചേര്‍ക്കുന്നു; വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ബാറുകള്‍ തുറക്കാനും 35 പുതിയ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കാനും തീരുമാനം
എഡിറ്റര്‍
Wednesday 1st March 2017 7:31pm


തിരുവനന്തപുരം: സര്‍ക്കാര്‍ മദ്യനയത്തില്‍ വെള്ളം ചേര്‍ക്കുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ബാറുകളും കള്ളുഷാപ്പുകള്‍ തുറക്കുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനമായി.

ഓരോവര്‍ഷവും 10 ശതമാനം ബാറുകള്‍ വീതം പൂട്ടുക എന്ന നയവും പിന്‍വലിക്കാനാണ് തീരുമാനം. മദ്യസല്‍ക്കാരത്തിനുള്ള ഫീ കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മദ്യശാലകളില്‍ മദ്യം സഞ്ചാരികള്‍ക്ക് മാത്രമേ നല്‍കുകയുള്ളൂ.

മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടുക, കള്ളുഷാപ്പുകള്‍ പ്രോത്സാഹിപ്പിക്കുക എന്നീ കാര്യങ്ങളും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പുതുതായി 35 ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് അംഗീകാരം നല്‍കാനും ധാരണയായിട്ടുണ്ട്.


Also Read: കുടിയേറ്റക്കാരുടെ ശരീരത്തെ സഹോദരങ്ങളുടെ ശരീരമായി കാണാത്തതുകൊണ്ടാണ് ആക്രമിക്കാനും കൊല്ലാനും തോന്നുന്നത് ; ട്രംപിനെതിരെ ആഞ്ഞടിച്ച് സിക്ക് വംശജയുടെ പ്രസംഗം


യോഗത്തിലെ തീരുമാനങ്ങള്‍ എല്‍.ഡി.എഫ് യോഗത്തില്‍ അവതരിപ്പിക്കും. യു.ഡി.എഫിന്റെ മദ്യനയം മൂലം കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവില്‍ കുറവുണ്ടായെന്നും സി.പി.എം വിലയിരുത്തി.

മദ്യനിയന്ത്രണം മൂലം വിദ്യര്‍ത്ഥികളും യുവാക്കളും മറ്റു ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് വര്‍ധിച്ചതായാണ് യോഗത്തിന്റെ കണ്ടെത്തല്‍.

Advertisement