എഡിറ്റര്‍
എഡിറ്റര്‍
ഭരണമാറ്റം സി.പി.ഐ.എമ്മിന്റെ വ്യാമോഹം: പി.പി തങ്കച്ചന്‍
എഡിറ്റര്‍
Wednesday 6th November 2013 10:53am

p-p-thankachan

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഭരണമാറ്റമുണ്ടാവുമെന്നത് സി.പി.ഐ.എമ്മിന്റെ വ്യാമോഹമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍.

ഇപ്പോള്‍ വന്ന വിധി അന്തിമമല്ലെന്നും അവസാന വിധി വരുമ്പോള്‍ കാണാമെന്നും പി.പി തങ്കച്ചന്‍ പറഞ്ഞു. ഇതു വരേയും ഭരണ മാറ്റത്തെ കുറിച്ച് ചര്‍ച്ചയില്ലാതിരുന്നിട്ട് പെട്ടെന്ന് ചുവടുമാറ്റം നടക്കാന്‍ കാരണമെന്തെന്ന് അറിയില്ലെന്നും തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ലാവ്‌ലിന്‍ വിധി പിണറായി വിജയന്റെ ചോര കുടിക്കാമെന്ന മോഹവുമായി നടന്നിരുന്ന രാഷ്ട്രീയ ദാഹികളുടെ ചിറകടിയൊച്ചകളെ ഇല്ലാതാക്കിയെന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ജി.സുധാകരന്‍ പറഞ്ഞു.

ഭരണമാറ്റവുമായി ബന്ധപ്പെട്ട് അടവുകളുടെ പൂക്കാലമാണ് ഇനി വരാന്‍ പോകുന്നതെന്നും സുധാകരന്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ പറഞ്ഞിരുന്നു. ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പി.പി. തങ്കച്ചനും ജി.സുധാകരനും.

Advertisement