എഡിറ്റര്‍
എഡിറ്റര്‍
ഭരണമാറ്റം: മലര്‍പൊടിക്കാരന്റെ സ്വപ്‌നമെന്ന് രമേശ് ചെന്നിത്തല
എഡിറ്റര്‍
Wednesday 6th November 2013 1:12pm

chennithala222

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഭരണമാറ്റം മലര്‍പൊടിക്കാരന്റെ സ്വപ്‌നമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ പ്രസാതാവനയോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ അന്നു മുതല്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ എല്‍ഡിഎഫ് നടത്തിക്കൊണ്ടിരിക്കുകയാണ്.

ജനാധിപത്യ വിരുദ്ധ മാര്‍ഗത്തിലൂടെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഒരു ശ്രമവും കേരളത്തിലെ ജനങ്ങള്‍ അംഗീകരിച്ചുകൊടുക്കില്ല. യു.ഡി.എഫ് സര്‍ക്കാര്‍ ഭരണ കാലാവധി പൂര്‍ത്തിയാക്കും- ചെന്നിത്തല പറഞ്ഞു.
ലാവ്‌ലിന്‍ വിധിയോട് കൂടി കേരളത്തില്‍ ഭരണമാറ്റമുണ്ടാവുമെന്നാണ് കോടിയേരി നേരത്തേ പറഞ്ഞത്.

Advertisement