കൊച്ചി: ഭക്ഷണരീതിയിലെ മാറ്റമാണ് ഭക്ഷ്യവിലക്കയറ്റത്തിന് കാരണമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി.തോമസ്. ഭക്ഷ്യ സുരക്ഷാ ബില്‍ അടുത്ത മാസം ഇരുപതോടെ കാബിനറ്റില്‍ വയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങള്‍ അരിയാഹാരത്തില്‍ നിന്ന് മാറിയതാണ് വിലക്കയറ്റത്തിനുള്ള പ്രധാന കാരണം. കൂടാതെ സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ക്കുള്ള ശേഷിയും വര്‍ദ്ധിച്ചു. സംഭരണ കേന്ദങ്ങള്‍ ഇല്ലാത്തതും വിലവര്‍ദ്ധനവ് കാരണമായി. രാജ്യത്ത്  ആവശ്യത്തിനനുസരിച്ച്് ഉല്‍പ്പാദനം നടക്കുന്നില്ല. പാല്‍, മുട്ട, പച്ചക്കറി എന്നിവയുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കണം. ഭക്ഷ്യ വിലകയറ്റം പിടിച്ച് നിര്‍ത്താനുള്ള ശ്രമങ്ങള്‍ കേന്ദ്രം തുടരുമെന്നും മന്ത്രി പറഞ്ഞു.

Subscribe Us:

ഒക്ടോബര്‍ 15ന് അവസാനിച്ച വാരത്തില്‍ രാജ്യത്തെ ഭക്ഷ്യപണപ്പെരുപ്പം 11.43 ശതമാനമായി ഉയര്‍ന്നിരുന്നു. ആറുമാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. പച്ചക്കറികള്‍ , പഴം, പാല്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധനയാണ് പണപ്പെരുപ്പം കുത്തനെ ഉയര്‍ത്തിയത്. പച്ചക്കറി വിലയില്‍ 25 ശതമാനമാണ് വര്‍ധന. പഴങ്ങള്‍ക്ക് 11.96 ഉം പാലിന് 10.85ഉം, മുട്ട, മത്സ്യം, മാംസം എന്നിവയുടെ വിലയില്‍ 12.82 ശതമാനവും വര്‍ധനയുണ്ടായി. മുന്‍വാരത്തില്‍ 10.60 എന്ന നിരക്കിലായിരുന്ന ഭക്ഷ്യപണപ്പെരുപ്പം.