Categories

‘ചേഞ്ച്-2′ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി

ബീജിങ്: ചൈനയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചേഞ്ച്-2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. ഈമാസം ഒന്നിനായിരുന്നു ദൗത്യം വിക്ഷേപിച്ചത്. 117 മിനുറ്റ് വേഗതയോടെയാണ് ചേഞ്ച് -2 ചന്ദ്രനിലെത്തിയത്. ഇതാദ്യമായാണ് ഒരു ചൈനീസ് പര്യവേക്ഷണവാഹനം ഭൂമിയെ ഭ്രമണംചെയ്യാതെ നേരിട്ട് ചന്ദ്രനിലെത്തിയത്.

ചേഞ്ച്-3യുടെ വിക്ഷേപണങ്ങള്‍ക്കായി ചന്ദ്രോപരിതലത്തില്‍ നിരീക്ഷണങ്ങള്‍ നടത്തുകയെന്നതാണ് ചേഞ്ച്-2ന്റെ പ്രധാന ദൗത്യം. 2025 ആകുമ്പോഴേക്കും മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. ശൂന്യാകാശത്തെക്കുറിച്ച് പഠനങ്ങള്‍ നടത്താനായി ‘ഷിജാന്‍’ vi-04 എന്നീ രണ്ട് ഉപഗ്രഹങ്ങളും ചൈന വിക്ഷേപിച്ചിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.