Categories

രക്തം വാര്‍ന്ന് 20 മിനിട്ട് റോഡില്‍; മരണത്തിന് കീഴടങ്ങുന്നത് നാട്ടുകാര്‍ കണ്ടു നിന്നു

blood_spatter-rwചങ്ങനാശേരി: അപകടത്തില്‍ പരിക്കേറ്റ വിമുക്തഭടന്‍ നാട്ടുകാരുടെയും പോലീസിന്റെയും മുന്നില്‍ ചോര വാര്‍ന്ന് മരിച്ചു. അപകടത്തില്‍പ്പെട്ട് 20 മിനിറ്റ് റോഡില്‍ കിടന്ന യുവാവിനെ മരിച്ച ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയത്. മാമ്മൂട് ഇലവുംമൂട്ടില്‍ റോയി തോമസ് (40) ആണ് മരിച്ചത്.

ഇന്നലെ 2.30നു പെരുന്ന സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപമാണു അപകടം. റോയിയും ബന്ധുവുമായ പാമല തെക്കേക്കര രഞ്ജിന്‍ ജോബിനും (26) യാത്ര ചെയ്ത ബൈക്കില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിനു പിന്നിലിരുന്നു റോയി ഇരുന്നത്. റോഡിലേക്ക് തെറിച്ചു വീണ റോയിയിക്കും രഞ്ജിനും പ്രാഥമിക ചികിത്സ നല്‍കാന്‍ പോലും ആരും തയ്യാറായില്ല. ഇരുവരും രക്തം വാര്‍ന്ന് 20 മിനിറ്റോളം റോഡില്‍ കിടന്നു. അടുത്തായി ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ അപകടത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ ആരും നടപടിയെടുത്തില്ല. പിന്നീട് കോട്ടയത്തേക്കു പോകുകയായിരുന്ന ഹരിപ്പാട് സി ഐ കെ. സുഭാഷാണ് ഇരുവരെയും ജീപ്പില്‍ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും റോയി മരിച്ചിരുന്നു.

ഗുരുതര പരുക്കുകളോടെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രഞ്ജിന്‍ ജോബിന്‍ ഇപ്പോഴും അബോധാവസ്ഥയിലാണ്.
അസം റൈഫിള്‍സില്‍നിന്നു വിരമിച്ച ശേഷം ബിഹാറില്‍ കുടുംബ സമേതം താമസിക്കുന്ന റോയി ക്രിസ്മസിനായി ഒരാഴ്ച മുന്‍പാണു നാട്ടിലെത്തിയത്. മടക്ക യാത്രയ്ക്കുള്ള ട്രെയിന്‍ ടിക്കറ്റ് ശരിയാക്കുന്നതിനു ചങ്ങനാശേരിയിലേക്കു വരുമ്പോഴാണ് അപകടം. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ:മണിയമ്മ(ബൊക്കാറ സ്റ്റീല്‍ പ്ലാന്റ് ആശുപത്രിയിലെ നഴ്‌സ്). മക്കള്‍: അപ്പു, അലന്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.