കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തില്‍ ബോണസിന് വേണ്ടി തൊഴിലാളികള്‍ സമരരംഗത്ത്. റംസാന്‍-ഓണം പ്രമാണിച്ച് തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ബോണസ് മാനേജ്‌മെന്റ് അകാരണമായി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ചന്ദ്രിക അങ്കണത്തില്‍ ജീവനക്കാര്‍ പ്രതിഷേധസൂചകമായി പ്രകടനം നടത്തി.

Ads By Google

ബോണസ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഒരു മാസം മുമ്പേ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്താന്‍പോലും തയ്യാറായില്ല. ഇതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം കെ.യു.ഡബ്ല്യു.ജെയും നോണ്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ കെ.എന്‍.ഇ.എഫ് നേതാക്കളും സംയുക്തമായി യോഗം ചേര്‍ന്ന് സമരരംഗത്ത് ഉറച്ചുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ബോണസ് ലഭ്യമാക്കിയില്ലെങ്കില്‍ ചന്ദ്രിക അങ്കണത്തില്‍  പെരുന്നാള്‍ ദിവസം കഞ്ഞിവെച്ച് പ്രതിഷേധിക്കാനാണ് ജീവനക്കാരുടെ തീരുമാനം. പ്രതിഷേധപ്രകടനത്തില്‍ കെ.യു.ഡബ്ല്യു.ജെ നേതാവ് നടുക്കണ്ടി അബൂബക്കര്‍ , കെ.എന്‍. ഇ.എഫ് നേതാവ് പി. അബ്ദുള്‍ അസീസ് എന്നിവര്‍ നേതൃത്വം നല്‍കി.