ശ്രീ­ഹ­രി­ക്കോ­ട്ട: ഇ­ന്ത്യ­യു­ടെ ര­ണ്ടാമ­ത്തെ ചാ­ന്ദ്ര ദൗ­ത്യമായ ചാ­ന്ദ്ര­യാന്‍ ര­ണ്ട് വി­ക്ഷേ­പ­ണം 2013ല്‍ ന­ട­ത്താ­നു­ള്ള ഒ­രു­ക്ക­ങ്ങള്‍ ന­ട­ക്കു­ക­യാ­ണെന്ന് ഐ എ­സ് ആര്‍ ഒ ചെ­യര്‍­മാന്‍ കെ രാ­ധാ­കൃ­ഷ്­ണന്‍.

‘ 2013 ല്‍ ചാ­ന്ദ്ര­യാന്‍ വി­ക്ഷേപ­ണം ന­ട­ത്താ­നാ­ണ് ആ­ലോ­ചി­ക്കു­ന്നത്. അ­തി­നാ­യി ന­മു­ക്ക് സ്വ­ന്തമായ ജി എ­സ് എല്‍ വി വി­ക­സി­പ്പി­ക്കേ­ണ്ട­തുണ്ട്. അ­തി­നു­ള്ള പ്ര­വര്‍­ത്ത­ന­മാ­ണ് ഇ്‌­പ്പോള്‍ ന­ട­ക്കുന്ന­ത്’- രാ­ധാ­കൃ­ഷ്­ണന്‍ പ­റഞ്ഞു.

ഒന്നാം ദൗത്യം പ­രാ­ജ­യ­പ്പെ­ടാ­നുണ്ടാ­യ സാ­ഹ­ച­ര്യം വി­ശ­ദ­മാ­യി പഠി­ക്കു­ക­യാ­ണ്. പോ­രാ­യ്­മ­കള്‍ പ­രി­ഹ­രിച്ചു­കൊ­ണ്ടു­ള്ള വി­ക്ഷേ­പ­ണ­മാ­യി­രി­ക്കും ഇ­നി ന­ട­ക്കു­ക­യെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.