എഡിറ്റര്‍
എഡിറ്റര്‍
ചന്ദ്രശേഖരന്‍ പാര്‍ട്ടിക്ക് ഭീഷണിയായിരുന്നില്ല: പിണറായി
എഡിറ്റര്‍
Saturday 19th May 2012 5:54pm

 

വടകര: ചന്ദ്രശേഖരന്‍ പാര്‍ട്ടിക്ക് ഭീഷണിയല്ലായിരുന്നില്ലെന്നും പാര്‍ട്ടി വിട്ടവരെ ഇതു വരെ ശാരീരികമായി നേരിട്ടിട്ടുമില്ലെന്നും പിണറായി വിജയന്‍. ചന്ദ്രശേഖരന്‍ പാര്‍ട്ടിയില്‍ നേരത്തെ അച്ചടക്ക നടപടിക്ക് വിധേയനായ ആളായിരുന്നു. നേരത്തെ തന്നെ പാര്‍ട്ടിയുമായി ഇടഞ്ഞു നിന്നിരുന്ന ചന്ദ്രശേഖരന് പാര്‍ട്ടി വിടാന്‍ വഭാഗീയത ഒരു കാരണമായെന്ന് മാത്രമേയുള്ളൂവെന്നും പിണറായി വിജയന്‍ പറഞ്ഞു. വകരയില്‍ സി.പി.ഐ.എമിന്റെ പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

ടി.പി.ചന്ദ്രശേഖരന്‍ വധ കേസില്‍ എന്തടിസ്ഥാനത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സി.പി.ഐ.എമിനെ പ്രതിക്കൂട്ടിലാക്കുന്നതെന്ന് പിണറായി വിജയന്‍. ഒരു തെളിവുമില്ലാതെ സി.പി.ഐ.എമിനെ കുറ്റപ്പെടുത്താന്‍ എങ്ങനെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് കഴുയുന്നുവെന്ന് വ്യക്തമാക്കണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. മുല്ലപ്പള്ളിക്ക് ടി.പി.ചന്ദ്രശേഖരന്റെ വധത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളിയടക്കമുള്ളവര്‍ സി.പി.ഐ.എമ്മിനെതിരെ നുണ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടകരയില്‍ ഇപ്പോള്‍ അടിയന്തരാവസ്ഥക്ക് സമാനമായിട്ടുള്ള സംഭങ്ങളാണ് അരങ്ങേറുന്നത്. പോലീസിനെ ഉപയോഗിച്ച് പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും വേട്ടയാടുന്നു. അടിയന്തരാവസ്ഥയില്‍ അക്രമം ചെറുക്കുന്നവനെ പിടിച്ച് കൊണ്ടു പോയി മര്‍ദിക്കുമായിരുന്നു. അതേ അവസ്ഥയാണിന്നും. സി.പി.ഐ.എമിന്റെ പ്രവര്‍ത്തകരെ പിടിച്ച് കൊണ്ടു പോയി പോലീസ് മര്‍ദിക്കുകയാണെന്നും അതൊന്നും ചോദ്യം ചെയ്യാന്‍ പാടില്ലാത്ത സ്ഥിതിയുമാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബാബുവിനെ പിടിച്ച് കൊണ്ടു പോയി 24 മണിക്കൂര്‍ കഴിഞ്ഞും അറസ്റ്റ് രേഖപ്പെടുത്തുകയോ പുറത്ത് വിടുകയോ ചെയ്തില്ലെന്നും പിണറായി പറഞ്ഞു. മാത്രവുമല്ല പോലീസ് ഉദ്ദേശിച്ച പേര് പറയാനായി ബാബുവിനെ രാത്രി മുഴുവന്‍ മര്‍ദിച്ചുവെന്നും പിണറായി ആരോപിച്ചു.

Advertisement