ന്യൂദല്‍ഹി: 2011ലെ ഇന്ത്യയിലെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്‌ക്കാരം പ്രമുഖ കന്നഡ സാഹിത്യകാരന്‍ ചന്ദ്രശേഖര കമ്പര്‍ക്ക്. ഇത് സംബന്ധിച്ച ഔദ്ദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാവും . ഏഴ് ലക്ഷം രൂപയും ശില്പവും പ്രശസ്തി പ്ത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

1937ല്‍ ജനിച്ച ചന്ദ്രശേഖര കമ്പര്‍ നവീന കന്നഡ നാടക ലോകത്തെ പ്രശസ്തനായ എഴുത്തുകാരനാണ് . കന്നഡ ഭാഷയില്‍ നിരവധി കവിതകളും നാടകങ്ങളും രചിച്ചിട്ടുള്ള കമ്പര്‍ തന്റെ തന്നെ നാടകങ്ങളെ ആസ്പദമാക്കി സിനിമാ സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. നാടോടി പാരമ്പര്യങ്ങളോടും വായ്ത്താരികളോടും ആഭിമുഖ്യം പുലര്‍ത്തുന്ന നാടക പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച ആളാണ കംബര്‍്.

1980-1983 വരെയുളള മൂന്ന് വര്‍ഷക്കാലത്തോളം കര്‍ണാടക നാടക അക്കാദമിയുടെ പ്രസിഡണ്ടായും 1996 മുതല്‍ 2000വരെ, ദില്ലിയില്‍ നാഷണല്‍ സ്‌കൂല്‍ ഓഫ് ഡ്രാമ സൊസൈറ്റിയുടെ ചെയര്‍മാനായും സോവനമനുഷ്ടിച്ചിട്ടുണ്ട്. ഹംപിക്കടുത്ത് കമലാപുരത്ത് കന്നഡ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചപ്പോള്‍ ആദ്യത്തെ വൈസ് ചാന്‍സലായി തെരഞ്ഞെടുത്തത് ഇദ്ദേഹത്തെയായിരുന്നു.

സിരി സാംപൈജ് എന്ന നാടകം 1983ലെ സംഗീത നാടക അക്കാദമി പുരസ്‌കാരം നേടുകയുണ്ടായി. പ്രസ്തുത നാടകം 1991ലെ സാഹിത്യ അക്കാദമി അവാര്‍ഡും നേടി. കൂടാതെ ആശാന്‍ അവാര്‍ഡ്, കാളിദാസ സമ്മാന്‍, കബീര്‍ സമ്മാന്‍, പമ്പാ അവാര്‍ഡ്, പമ്പാ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പല കൃതികളും ഇംഗ്ലീഷടക്കമുള്ള അന്യ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

സാഹിത്യ രംഗത്തെ സംഭാവനകള്‍ മുന്‍ നിര്‍ത്തി രാജ്യം 2001ലെ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ജൊകുമാരസ്വാമി, സിരി സാംപൈജ്, ജയ് സിദ്ദിനായക, സാവിരാഡ നെരാലു, എന്നിവയടക്കം നോവലുകളും, നാടകങ്ങളും, കവിതകളും,കഥകളുമായി അമ്പതിലധികം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.