എഡിറ്റര്‍
എഡിറ്റര്‍
ചന്ദ്രശേഖരന്‍ വധം: 5 പേര്‍ പിടിയില്‍
എഡിറ്റര്‍
Tuesday 15th May 2012 3:30pm

കോഴിക്കോട്: ഒഞ്ചിയത്തെ റെവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖന്റെ വധവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഡി.ജി.പി ജേക്കബ് പുന്നൂസ് അറിയിച്ചു. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദീപു എന്ന കുട്ടന്‍, ലംബു, പ്രദീപ്, പടയങ്കണ്ടി രവീന്ദ്രന്‍, കെ.സി രാമചന്ദ്രന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. അന്വേഷണം മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്നും കേസില്‍ കാര്യമായ പുരോഗതി പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യ്ക്തമാക്കി.

ഇന്ന് വയനാട്ടിലെത്തിയ ഡി.ജി.പി ജില്ലാ പോലീസ് മേധാവി എ.വി ജോര്‍ജ്ജ് ഉള്‍പ്പടെ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രതികളുടെ അറസ്റ്റ് സ്ഥിരീകരിച്ചത്.

ഇവരില്‍ നിന്നും ബൈക്കും ഒളിപ്പിച്ചുവെച്ച ആയുധങ്ങളും കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.  കൊലയ്ക്ക് ഉപയോഗിച്ച വടിവാള്‍ നല്‍കിയാളും ആയുധങ്ങള്‍ ഒളിപ്പിച്ചവരും പിടിയിലായിട്ടുണ്ട്.

കൊലപാതകത്തിലെ മുഖ്യപ്രതി എന്ന് സംശയിക്കുന്ന കൊടി സുനി ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ചന്ദ്രശേഖരന്‍ വധക്കേസില്‍ നിര്‍ണായക പങ്കുവഹിച്ച ആളുകളാണ് പൊലീസ് കസ്റ്റഡിയിലായത്.

ചന്ദ്രശേഖരനെ ആക്രമിച്ചത് വടിവാള്‍ ഉപയോഗിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. വാള്‍ നല്‍കിയവര്‍ ഉള്‍പ്പെടെ അഞ്ചു പേരെ കൂടി പൊലീസ് പിടികൂടി. കൊലപാതകത്തിന് ശേഷം വാള്‍ ഒളിപ്പിച്ചവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂ മാഹി മല്‍സ്യമാര്‍ക്കറ്റിന് തൊട്ടുപിന്നിലുള്ള ഒരുവീട്ടില്‍ ഒളിപ്പിച്ച നിലയിലാണ് ബൈക്ക് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ടും ഒരാളെ കസ്റ്റഡിയിെലടുത്തിട്ടുണ്ട്.

Advertisement