എഡിറ്റര്‍
എഡിറ്റര്‍
ചന്ദ്രശേഖരന്‍ വധം: റിമാന്‍ഡ് കാലാവധി നീട്ടി
എഡിറ്റര്‍
Friday 16th November 2012 12:26pm

കോഴിക്കോട്: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ തുടര്‍നടപടികള്‍ക്കായി പ്രതികളെ കോഴിക്കോട്ടെ പ്രത്യേക കോടതിയിലെത്തിച്ചു.

Ads By Google

റിമാന്‍ഡ് കാലാവധി കഴിഞ്ഞ 12 പ്രതികളില്‍ 11 പേരെയാണ് കോടതിയിലെത്തിച്ചത്. ഇവരുടെ റിമാന്‍ഡ് കാലാവധി ഈ മാസം 29 വരെ നീട്ടി.

കൃത്യസമയത്ത് സമന്‍സ് നല്‍കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് സംഘത്തിലെ സിജിത്തിനെ കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല.

കേസില്‍ രണ്ട് പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.അത് പരിഗണിക്കുന്നത് 29 ലേക്ക് മാറ്റി.

മാറാട് കേസിനായി സ്ഥാപിച്ച എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. കേസിലെ 75 പ്രതികളോടും ഒന്നിച്ച് ഈ മാസം 29ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വിചാരണ അടുത്തമാസം അവസാനത്തോടെ തുടങ്ങിയേക്കും. ജൂലൈ 31നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ട്.

വടകര ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച കേസ് കോഴിക്കോട് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി. ഉബൈദാണ് മാറാട് പ്രത്യേക കോടതിയില്‍ വിചാരണ നടത്താന്‍ ഉത്തരവിട്ടത്.

റിമാന്‍ഡില്‍ കഴിയുന്ന 13 പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജാമ്യത്തിലിറങ്ങിയ 61 പേര്‍ ഈ മാസം 29ന് ഹാജരാകണം. മൊത്തം 76 പ്രതികളുള്ള കേസില്‍ രണ്ടുപേര്‍ ഒളിവിലാണ്.

Advertisement