തിരുവനന്തപുരം: ജനതാദള്‍ ഇടതുമുന്നണി വിട്ടുപോയത് ക്ഷീണമുണ്ടാക്കിയെന്ന് ആര്‍ എസ് പി ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ.ടി.ജെ ചന്ദ്രചൂഡന്‍. കുടുംബത്തിലെ ഒരംഗം വീടുവിട്ടാല്‍ സ്വാഭാവികമായും കുടുംബം ദുര്‍ബലമാകുമെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.

ഇടതുമുന്നണിയുമായി യോജിച്ചുപോകുന്ന പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ്. വിവിധ വിഭാഗങ്ങളുടെ താല്‍പ്പര്യം പരിഗണിച്ചാണ് കേരളകോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ എടുത്തത്. എന്നാല്‍ അവര്‍ക്ക് മുന്നണിയുമായി നൂറുശതമാനം യോജിച്ചുപോകാനാവില്ലെന്നും ചന്ദ്രചൂഡന്‍ വ്യക്തമാക്കി. 50 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്തതിനാല്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ആരു ജയിക്കുമെന്ന് പറയാനാവില്ലെന്നും ചന്ദ്രചൂഡന്‍ വ്യക്തമാക്കി.