Administrator
Administrator
സി.പി.ഐ.എമ്മിന് ആര്‍.എസ്.പിയുടെ രൂക്ഷ വിമര്‍ശനം
Administrator
Sunday 4th October 2009 10:33pm

chandrachoodan

തിരുവനന്തപുരം: സി.പി.ഐ.എമ്മിനും സംസ്ഥാന സര്‍ക്കാറിനുമെതിരെ ആര്‍.സ്.പി നേതാവ് ചന്ദ്ര ചൂഡന്റെ രൂക്ഷ വിമര്‍ശനം. മന്ത്രി എന്‍.കെ പ്രേമചന്ദ്രനെ വേദിയിലിരുത്തിയായിരുന്നു എല്‍.ഡി.എഫ് ഘടകകക്ഷി നേതാവ് ചന്ദ്ര ചൂഡന്റെ വിമര്‍ശനം. സംസ്ഥാനത്ത് എന്ത് നടക്കുന്നുവെന്ന് സര്‍ക്കാര്‍ അറിയുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഡി.എച്ച.ആര്‍.എമ്മിന്റെ പ്രവര്‍ത്തനം സര്‍ക്കാറിന് നേരിട്ട് അറിയാനാവാതെ പോയത് പരാജയമാണ്. മുമ്പ പല തവണ സംസ്ഥാനത്ത ബോട്ടപകമുണ്ടായിട്ടും ഇതെക്കുറിച്ച് അന്വേഷണം നടത്തിയ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ നടപ്പാക്കിയില്ല. ഇത്തരത്തില്‍ അന്വേഷണം തന്നെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. തിരുവനന്തപുരത്ത പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമ ബംഗാളില്‍ സിലിഗുഡിയില്‍ സി.പി.ഐ.എം കോണ്‍ഗ്രസിനെ പിന്തുണച്ചത് തെറ്റാണ്. ദളിത് ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ സി.പി.ഐ.എം പരാജയപ്പെടുകയാണ്. രാജ്യത്ത് ഇടതുപക്ഷത്തിന്റെ ശക്തി കുറഞ്ഞ് പരികയാണെന്നും ഇത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രസംഗിച്ച എ എ അസീസ് എം.എല്‍.എ ഏറെ പ്രയാസം സഹിച്ചാണ് പാര്‍ട്ടി മുന്നണിയില്‍ തുടരുന്നതെന്ന് പറഞ്ഞു. ഇടതുപക്ഷമെന്ന ആശയം കൊണ്ടുവന്നത് ആര്‍.എസ്.പിയാണ്. തങ്ങളെ അവഗണിക്കുന്നതിനെക്കുറിച്ച മുന്നണി വേദികളില്‍ നിരന്തരം പരാതി ഉന്നയിച്ചിട്ടുണ്ടെന്നും എന്നാല്‍ ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement