തൃശൂര്‍: നിയമനതട്ടിപ്പ് കേസിലെ ഇടനിലക്കാരന്‍ ചന്ദ്രചൂഢന്‍ കീഴടങ്ങി. പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്. അഞ്ചല്‍ പാലമുക്ക് സ്വദേശിയാണിയാള്‍.

അഭിഭാഷകന്‍മാരായ അനില്‍, വിനോദ് എന്നിവരോടൊപ്പമാണ് ചന്ദ്രചൂഢന്‍ കീഴടങ്ങാനെത്തിയത്. ഇയാള്‍ ഇതുവരെ തമിഴ്‌നാട്ടിലായിരുന്നെന്നാണ് അഭിഭാഷകര്‍ നല്‍കുന്ന വിവരം. നിയമന തട്ടിപ്പ് പുറത്തുവന്നതിനെ തുടര്‍ന്ന് ഇയാളും കൂട്ടാളി അജിത് കുമാറും മുങ്ങുകയായിരുന്നു. അജിത് കുമാര്‍ നേരത്തെ പത്തനംതിട്ടയില്‍ കീഴടങ്ങിയിരുന്നു.

അതേസമയം നിയമനതട്ടപ്പുകേസില്‍ കീഴടങ്ങിയ ശബരി, കണ്ണന്‍, അജിത് കുമാര്‍ എന്നിവരെ അഞ്ച് ദിവസത്തേക്ക് റിമാന്റ് ചെയ്തു.