ഹൈദരാബാദ്: നേതാവ് ചന്ദ്രബാബു നായിഡു ഉള്‍പ്പടെ 74 നിയമസഭാംഗങ്ങളെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തതതില്‍ പ്രതിഷേധിച്ച് ആന്ധ്രയില്‍ നാളെ ടി ഡി പി ബന്ദ് നടത്തും. ഹൈദരബാദില്‍ നടന്ന പാര്‍ട്ടിയുടെ അടിയന്തരയോഗത്തനുശേഷമാണ് തീരുമാനം.

ബാബ്ലി ജലവൈദ്യുതപദ്ധതി സന്ദര്‍ശിക്കാനെത്തിയതിനെ തുടര്‍ന്നായിരുന്നു നായിഡു ഉള്‍പ്പടെയുള്ളവരെ വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. എന്നാല്‍ അറസ്റ്റുമായി ബന്ധപ്പെട്ട് സംഭവങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍ ആര്‍ പാട്ടീല്‍ അഭിപ്രായപ്പെട്ടത്.