എഡിറ്റര്‍
എഡിറ്റര്‍
പതിനഞ്ചുകാരിയായ അമ്മയായി ചാന്ദ്‌നി
എഡിറ്റര്‍
Wednesday 1st January 2014 5:00pm

chandni

സെല്ലുലോയ്ഡ് ഫെയിം ചാന്ദ്‌നി ഇടവേളക്ക് ശേഷം തന്റെ രണ്ടാമത്തെ മലയാള സിനിമ ചെയ്യാനൊരുങ്ങുകയാണ്. വിനോദ് മങ്കരയുടെ ഒറ്റ മന്ദാരത്തിലാണ് ചാന്ദ്‌നി രണ്ടാമതായി അഭിനയിക്കാന്‍ പോകുന്നത്.

സെല്ലുലോയിഡിലെപോലെ തന്നെ ശക്തമായ കഥാപാത്രത്തെയാണ് ഒറ്റമന്ദാരത്തിലും ചാന്ദ്‌നി അവതരിപ്പിക്കുന്നത്. 15കാരിയായ വിധവയായ അമ്മയുടെ വേഷമാണ് ചിത്രത്തില്‍ ചാന്ദ്‌നിക്ക്.

ചില അപ്രതീക്ഷിത സാഹചര്യങ്ങളാല്‍ സഹോദരിയുടെ ഭര്‍ത്താവിനെ വിവാഹം കഴിക്കേണ്ടി വരുന്ന സ്ത്രീയുടെ വേഷമാണ് ചാന്ദ്‌നി ചെയ്യുന്നത്.

പ്രസിദ്ധമായൊരു പ്രാദേശിക മാസികയില്‍ വന്ന ഫീച്ചര്‍ സ്റ്റോറിയെ ആധാരമാക്കിയാണ് ഒറ്റമന്ദാരം ആവിഷ്‌കരിച്ചിരിക്കുന്നത്.

അജയ് മുത്തന്‍ തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരിയോടെ ആരംഭിക്കും.

Advertisement