Administrator
Administrator
ഓസ്‌ട്രേലിയ-കിവീസ് ഫൈനല്‍
Administrator
Sunday 4th October 2009 11:59am

champions-trophy
ജൊഹന്നാസ്ബര്‍ഗ്: പാക്കിസ്ഥാനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് കിവീസ് ഐ.സി.സി ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ കടന്നു. നാളെ കീവീസ് ഓസ്‌ട്രേലിയ ഫൈനല്‍. സ്‌കോര്‍: പാക്കിസ്ഥാന്‍ 50 ഓവറില്‍ 233-9, ന്യൂസീലന്‍ഡ് 47.5 ഓവറില്‍ 234-5. മധ്യനിര ബാറ്റ്‌സ്മാന്‍ ഗ്രാന്റ് എലിയട്ടിന്റെ (75*) ഇന്നിംഗ്‌സാണ് ന്യൂസീലന്‍ഡിനെ വിജയത്തിലേക്കു നയിച്ചത്. റോസ് ടെയ്‌ലര്‍(38), ക്യാപ്റ്റന്‍ ഡാനിയല്‍ വെട്ടോരി (41) എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു. വെട്ടോരിയാണു മാന്‍ ഓഫ് ദി മാച്ച്. പാക്കിസ്ഥാനു വേണ്ടി സയീദ് അജ്മല്‍ രണ്ടു വിക്കറ്റും മുഹമ്മദ് ആമിര്‍, ഉമര്‍ ഗുല്‍, ഷാഹിദ് അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴത്തി.

ഇയാന്‍ ബട്‌ലറും കിവീസ് നായകന്‍ ഡാനിയല്‍ വെട്ടോരിയുമാണ് പാകിസ്ഥാന്റെ ചിറകരിഞ്ഞത്. ബട്‌ലര്‍ നാലും വെട്ടോരി മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ഓരോ വിക്കറ്റു വീതം നേടി ഷെയ്ന്‍ ബോണ്ടും കൈല്‍ മില്‍സും മികച്ച പിന്തുണ നല്‍കി. ഉമര്‍ അക്മലും(55) മുഹമ്മദ് യൂസഫും(45) മാത്രമേ പാക്ക് നിരയില്‍ അല്‍പമെങ്കിലും തിഴങ്ങിയുള്ളൂ.

ഒന്‍പതിന് 198 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട പാക്കിസ്ഥാനെ വന്‍തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് വാലറ്റക്കാരായ മുഹമ്മദ് ആമിറും(19*) സഈദ് അജ്മലും(14) ചേര്‍ന്നാണ്. അവസാന വിക്കറ്റില്‍ ഇവര്‍ 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

Advertisement