എഡിറ്റര്‍
എഡിറ്റര്‍
ശ്രീലങ്ക ലക്ഷ്യമിടുന്നത് ഇന്ത്യന്‍ ബൗളിങ് നിരയെ: ജയസൂര്യ
എഡിറ്റര്‍
Thursday 20th June 2013 12:11pm

sanat-jayasurya

കാര്‍ഡിഫ്: ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ശ്രീലങ്കന്‍ ടീം ലക്ഷ്യമിടുന്നത് ഇന്ത്യന്‍ ബൗളിങ് നിരയെ ആണെന്ന് മുന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ.

ഇന്ത്യയുടെ ബൗളിങ് നിര മികച്ചതാണ്. അത് അംഗീകരിക്കാതെ വയ്യ. അതുകൊണ്ട് തന്നെ കൃത്യമായ പ്ലാനോട് കൂടിയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്.

Ads By Google

സെമിഫൈനല്‍ നേടുകയെന്നത് മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ള ഏകലക്ഷ്യം. എന്നാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പറയാന്‍ സാധിക്കില്ല.

ഇന്ത്യയുടെ ബൗളിങ് പരമാവധി പ്രയോജനപ്പെടുത്തി ആക്രമിച്ച് കളിക്കുകയാണ് ചെയ്യേണ്ടത്- ജയസൂര്യ പറയുന്നു.

2002 ല്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്കന്‍ ടീമിനെ നയിച്ചിരുന്നത് സനത് ജയസൂര്യയായിരുന്നു. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയിലെ ഓപ്പണിങ് മാച്ച് ടീമിന് അനുകൂലമായിരുന്നില്ല.

ഇംഗ്ലണ്ടുമായുള്ള മത്സരത്തില്‍ ടീമിന് തോല്‍വി നേരിടേണ്ടി വന്നു. ഇനി ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമായുള്ള മത്സരങ്ങള്‍ ജയിച്ചാലെ സെമി ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ ടീമിന് സാധിക്കുകയുള്ളൂ.

ടീം മികച്ച പ്രകടനം നടത്തുമെന്ന് വിശ്വാസമുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി ബാറ്റിങ് സൈഡും ബൗളിങ് സൈഡും മികച്ചതാണ്. അവരുടെ ഇപ്പോഴത്തെ പോക്കില്‍ സന്തോഷവാനാണ്- ജയസൂര്യ പറഞ്ഞു.

Advertisement