മുംബൈ: ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 ചാമ്പ്യന്‍ഷിപ്പിനുള്ള ചെന്നൈ സൂപ്പര്‍കിംഗ്‌സ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കുകാരണം ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ലിന്റോഫിനെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. സെപ്റ്റംബര്‍ 10 മുതല്‍ ദക്ഷിണാഫ്രിക്കയിലാണ് മല്‍സരം.

15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ക്യാപ്റ്റന്‍ ധോണി നയിക്കുന്ന ടീമില്‍ ബദരീനാഥ്, സുരേഷ് റൈന, മുരളി വിജയ്, ആര്‍ അശ്വിന്‍, ജകാതി, എ ശ്രീകാന്ത്, ബാലാജി, മുത്തയ്യ മുരളീധരന്‍, മൈക്കല്‍ ഹസി, ബൊള്ളിംഗര്‍, തിലന്‍ തുഷാര, ആല്‍ബി മോര്‍ക്കല്‍, മാത്യൂ ഹെയ്ഡന്‍, ജോഗീന്ദ്ര ശര്‍മ എന്നിവരുണ്ട്.