എഡിറ്റര്‍
എഡിറ്റര്‍
ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്ററിനും റയലിനും സമനില
എഡിറ്റര്‍
Thursday 14th February 2013 11:30am

മാഡ്രിഡ് : ചാമ്പ്യന്‍സ് ലീഗില്‍  മാഞ്ചസ്റ്ററും റയലും സമനിലയില്‍. മത്സരത്തില്‍ ഇരു ടീമുകളും ഓരോ വീതം ഗോള്‍ നേടിയാണ് കളി അവസാനിപ്പിച്ചത്.

മാഞ്ചസ്റ്ററിന്റെ കടുത്ത പോരാട്ടങ്ങള്‍ക്ക് മുമ്പില്‍ വിയര്‍ത്ത റയലിനെ തുണച്ചത്  ലോകത്തിലെ ഏറ്റവും വിലകൂടിയ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഏക ഗോളാണ്.

Ads By Google

കളിയാരംഭിച്ച് ഇരുപതാം മിനുട്ടില്‍ ഡാനി വെല്‍ബകാണ് മാഞ്ചസ്റ്ററിനു വേണ്ടി ഗോളടിച്ചത്.  ഈ ഗോളിന് ശേഷം പത്താം മിനുട്ടിലാണ് റൊണാള്‍ഡോ തിരിച്ചടിച്ചത്.

2009 ല്‍ 80 മില്യണ്‍ ഡോളര്‍ നല്‍കിയാണ് ഈ മുന്‍മാഞ്ചസ്റ്റര്‍ താരത്തെ റയല്‍ സ്വന്തമാക്കിയത്. പത്തുവര്‍ഷത്തിനിടയിലൊരിക്കല്‍ പോലും ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്താന്‍ പോലും സാധിക്കാതിരുന്ന റയലിന് ക്രിസ്റ്റിയാനോയുടെ സാന്നിധ്യം തുണയാകുമെന്നാണ്  വിലയിരുത്തല്‍.

മാഞ്ചസ്റ്ററില്‍ പ്രമുഖ താരങ്ങളായ വെയ്ന്‍ റൂണിയും ,റോബിന്‍ വാന്‍പേഴ്‌സിയും ഉണ്ടെങ്കിലും കാര്യമായ നേട്ടങ്ങളൊന്നുമുണ്ടാക്കാന്‍ ഇവര്‍ക്കായില്ല.

Advertisement