മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബാര്‍സലോനയ്ക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും തുടര്‍ച്ചയായ മൂന്നാം ജയം. ലില്ലിയെ തോല്‍പിച്ച് ബയണ്‍ മ്യൂണിക്കും ഉജ്ജ്വല തിരിച്ചുവരവാണ് നടത്തിയത്. അതേസമയം ചെല്‍സിയെ ഉക്രൈന്‍ ടീം ഷക്തര്‍ അട്ടിമറിച്ചു.

Ads By Google

Subscribe Us:

ബാര്‍സയ്‌ക്കെതിരെ 18-ാം മിനിറ്റില്‍ ഗോളടിച്ച് സ്‌കോട്ടിഷ് ചാമ്പ്യന്‍മാരായ സെല്‍റ്റിക്ക് മുന്നറിയിപ്പ് നല്‍കി. തോല്‍വിയുടെ ആഴത്തിലിരിക്കുന്ന ഇരുടീമുകള്‍ക്കും ജയം അനിവാര്യമായിരുന്നു.

45-ാം മിനിറ്റില്‍ ആന്ദ്രെ ഇനിയേസ്റ്റയിലൂടെ ബാര്‍സ തിരിച്ചടിച്ചതോടെ കളിയുടെ നിയന്ത്രണം സ്പാനിഷ് ടീം ഏറ്റെടുത്തു. അവസാന മിനിറ്റുകളില്‍ മെസ്സിയും കൂട്ടരും മത്സരിച്ച് കഴിച്ചെങ്കിലും ഫലമുണ്ടായില്ല.

കളി സമനിലയില്‍ കലാശിക്കുമെന്ന ഘട്ടത്തിലായിരുന്നു ജോര്‍ഡി ആല്‍ബ രക്ഷകനായി അവതരിച്ചത്. ആയിരക്കണക്കിന് ബാര്‍സ ആരാധകരെ ഇളക്കി മറിച്ച് ഇഞ്ചുറി ടൈമില്‍ ത്രസിപ്പിക്കുന്ന ജയം നേടിയെടുക്കുകയായിരുന്നു.