Administrator
Administrator
ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന്
Administrator
Friday 23rd October 2009 9:57am

champions-trophy
ഹൈദരാബാദ്: ചാംപ്യന്‍സ് ലീഗ് ക്രിക്കറ്റിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയന്‍ ടീം ന്യൂസൗത്ത് വെയയ്‌സ് വെസ്റ്റ് ഇന്‍ഡീസ് ടീം ട്രിനിഡാഡ് ആന്റ് ടുബാഗോയെ നേരിടും. ഇന്ന് വൈകുന്നേരം എട്ടു മണിക്ക് ഹൈദരബാദിലാണ് ഫൈനല്‍.

ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ ട്രിനിഡാഡ് കേപ് കോബ്രാസിനെ ഏഴു വിക്കറ്റിന് കീഴടക്കി. ടോസ് നേടി ബാറ്റ് ചെയ്ത കോബ്രാസ് ഗിബ്‌സിന്റെയും, ഡ്യൂമിനിയുടേയും മികവില്‍ ഇരുപത് ഓവറില്‍ 175 റണ്‍സെടുത്തു. ഡെയ്ന്‍ ബ്രാവോയുടേയും, ഡാരന്‍ ഗംഗയുടേയും മികവില്‍ തിരിച്ചടിച്ച ട്രിനിഡാഡ് നാലു പന്ത് ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

Advertisement