ന്യൂദല്‍ഹി: മൂന്നാമത് ചാമ്പ്യന്‍സ് ലീഗ് ട്വന്റിട്വന്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് ഇന്ത്യ ആതിഥ്യമരുളും. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 9 വരെ ബാഗ്ലൂര്‍ , ചെന്നൈ , കൊല്‍ക്കത്ത എന്നിവടങ്ങളിലായാണ് മത്സരം നടക്കുക.

ഇന്ത്യക്ക് പുറമെ ശ്രീലങ്ക , വിന്‍ഡീസ് , ആസ്‌ട്രേലിയ , ഇംഗ്ലണ്ട് , സൗത്ത് ആഫ്രിക്ക എന്നിവടങ്ങളിലെ ചാംപ്യന്‍ ക്ലബ്ബുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ,റോയല്‍ ചാലഞ്ചേര്‍സ് ബാംഗ്ലൂര്‍,മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ പങ്കെടുക്കും.ഇന്ത്യന്‍ നായകന്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംങ്‌സാണ് നിലവിലെ ചാംപ്യന്‍മാര്‍.

13 ടീമുകള്‍ പങ്കെടുക്കുന്ന ടൂണ്ണെമെന്റിന്റെ ഉദ്ഘാടന മത്സരം സെപ്റ്റംബര്‍ 23 ന് ബാംഗ്ലൂരില്‍ നടക്കും. ഫൈനല്‍ ഒക്ടോബര്‍ 9 ന് ചെന്നൈയില്‍ ആയിരിക്കും.