മാഡ്രിഡ്: ചാമ്പ്യന്‍സി ലീഗ് ഫുട്‌ബോളില്‍ ആര്‍സനലിന് കനത്ത തിരിച്ചചടി. എതിരില്ലാത്ത രണ്ട് ഗോളിനാണ് എസ് സി ബ്രാഗ ആര്‍സനലിനെ തോല്‍പ്പിച്ചത്. ഇതോടെ ലീഗ് നോക്കൗട്ട് റൗണ്ടില്‍ കടക്കാനുള്ള ആര്‍സനലിന്റെ മോഹങ്ങള്‍ക്ക തിരിച്ചടിയേറ്റു.

ലീഗില്‍ തങ്ങളുടെ ആദ്യസീസണ്‍ കളിക്കുന്ന ബ്രാഗയ്ക്കായി സട്രൈക്കര്‍ മാത്യൂസ് രണ്ടുഗോള്‍ നേടി, തിയോ വാല്‍ക്കോട്ടിന്റേയും ജാക്ക് വിഷറിന്റേയും നേതൃത്വത്തില്‍ മികച്ച മുന്നേറ്റം നടന്നെങ്കിലും ഗോള്‍ നേടാനായില്ല.

അതിനിടെ ക്രിസ്റ്റാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളിന്റെ സഹായത്തില്‍ റയല്‍ അജാക്‌സിനെ 4-0ന് തകര്‍ത്തുവിട്ടു. കരിം ബെന്‍സെമ, അര്‍ബെലോ എന്നിവരാണ് റയലിന്റെ മറ്റ് രണ്ടുഗോളുകള്‍ നേടിയത്.