ഇംഗ്ലണ്ട്: ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സണലിന് വന്‍ പരാജയം . ബയേണ്‍ മ്യൂണിക്കിന്റെ മുമ്പില്‍ 3-1 നാണ് ആഴ്‌സണല്‍ അടിയറവ് പറഞ്ഞത്.

ബയേണ്‌സിന്റെ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ ആഴസണല്‍ പാടുപെടുന്നതാണ് ചാമ്പ്യന്‍സ് ലീഗിന്റെ മൈതാനത്ത് ആഴ്‌സണല്‍ ആസ്വാദകര്‍ക്ക് കാണാനായത്.

Ads By Google

മത്സരം ആരംഭിച്ച്  ഏഴാം മിനുട്ടില്‍ തന്നെ ടോണി ക്രൂസ് ആഴ്‌സണലിന്റെ  വലയിലേക്ക് അത്യുഗ്രന്‍ ഷോട്ടാണ് അടിച്ചു പറത്തിയത്.

ഇരുപത്തിയൊന്നാം മിനുട്ടില്‍ കളിയെത്തി നില്‍ക്കുമ്പോള്‍ തോമസ് മുല്ലറും, എഴുപത്തിയേഴാം മിനുട്ടില്‍ മരിയോ മാന്‍ഡ്‌സ്‌കിയും നേടിയ ഗോളുകള്‍ ബയേണ്‍ മ്യൂണിക്കിന് വിജയം സമ്മാനിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ബയേണിന്റെ മുന്‍താരം ലൂക്കാസ് പൊഡേള്‍സ്‌കി ആഴ്‌സണലിന് വേണ്ടി ഒരു ഗോള്‍ നേടി. ചാമ്പ്യന്‍സ് ലീഗില്‍ കനത്തപരാജയം നേരിടേണ്ടി വന്ന അപമാനത്തിലാണ് ആഴ്‌സണല്‍ തിരിച്ചു പോയത്.