ജൊഹന്നാസ്ബര്‍ഗ്: ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 യില്‍ മുംബൈ ഇന്‍ഡ്യന്‍സ് തോല്‍വി. ദക്ഷിണാഫ്രിക്കന്‍ ടീമായ ലയണ്‍സിനോട് എട്ട് വിക്കറ്റിനാണ് മുംബൈ  പരാജയപ്പെട്ടത്.

Subscribe Us:

ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഇന്‍ഡ്യന്‍സ് ഉയര്‍ത്തിയ 157 റണ്‍സ് ലയണ്‍സ് 18.5 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

Ads By Google

അര്‍ദ്ധ സെഞ്ച്വറി നേടിയ നെയില്‍ മക്‌നെയിസും(68) ക്യൂന്റണ്‍ ഡിക്കോക്കു(51)മാണ് ലയണ്‍സിന്റെ ജയം അനായാസമാക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്‍ഡ്യന്‍സ് നിശ്ചിത ഇരുപത് ഓവറില്‍ ആറ് വിക്കററ് നഷ്ടത്തിലാണ് 157 റണ്‍സെടുത്തത്. മിച്ചല്‍ ജോണ്‍സണ്‍(31), രോഹിത് ശര്‍മ്മ(27), ഡ്വെയിന്‍ സ്മിത്ത്(26) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്‍ഡ്യന്‍സിന് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്.

അടുത്തമാസം വിരമിച്ചേക്കുമെന്ന് കരുതുന്ന സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ 24 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത് പുറത്തായി.