കൊളംബോ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും കാമുകി അനുഷ്‌കാ ശര്‍മ്മയും ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍ ജോഡികളാണ്. എവിടെപ്പോയാലും പാപ്പരാസികളും ആരാധകരും ഇരുവര്‍ക്കും ചുറ്റും കൂടും. ഇപ്പോഴിതാ അനുഷ്‌കയ്ക്ക് ക്രിക്കറ്റ് ലോകത്തില്‍ നിന്നു തന്നെ ഒരു ആരാധകനെ ലഭിച്ചിരിക്കുകയാണ്. അതും ശ്രീലങ്കന്‍ ടീമില്‍ നിന്ന്.

Subscribe Us:

അനുഷ്‌കയ്‌ക്കൊപ്പമുള്ള ഫാന്‍ മൊമന്റിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലുടെ പുറത്ത് വിട്ടത് ലങ്കന്‍ താരം ചമര കപ്പുഗതരയാണ്. അനുഷ്‌യ്ക്ക് ഒപ്പമുള്ള സെല്‍ഫിയും താരം പുറത്തു വിട്ടിരുന്നു. അനുഷ്‌കയ്‌ക്കൊപ്പമുള്ള ചിത്രം പുറത്തു വിട്ടതിന് പിന്നാലെയത് സോഷ്യല്‍ മീഡിയയില്‍ വൈറാലാവുകയായിരുന്നു.

തന്റെ പ്രിയങ്കരിയായ അഭിനേത്രിയാണ് അനുഷ്‌കയെന്നും അവരോട് തനിക്ക് പ്രണയമാണെന്നും കപ്പുഗതര പറയുന്നു. ലാളിത്യമുള്ള സ്വഭാവമാണ് അനുഷ്‌കയുടേതെന്നും താരം പറയുന്നു.

നാളെയാണ് ഇന്ത്യയ്‌ക്കെതിരായ ശ്രീലങ്കയുടെ ഏകദിന പരമ്പര ആരംഭിക്കുക.

Stunning @anushkasharma #humblesoul #bestinbollywood #celebcrush

A post shared by chamara kapugedara (@ckkapuwa) on