എഡിറ്റര്‍
എഡിറ്റര്‍
‘ഭാര്യക്കു ഒരു പാട്ടു ഞാന്‍ പാടി കൊടുക്കണം എന്നു പറഞ്ഞു, ഒട്ടും അമാന്തിച്ചില്ല… ഒരെണ്ണം അങ്ങ് വെച്ച് കാച്ചി’; ക്ലൈമാക്‌സ് ട്വിസ്റ്റുമായി ചാക്കോച്ചന്റെ പാട്ട്, വീഡിയോ
എഡിറ്റര്‍
Monday 13th November 2017 9:38am

കോഴിക്കോട്: മലയാള നടന്മാരില്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ താരമാണ് കുഞ്ചാക്കോ ബോബന്‍. വളരെ രസകരമായ പോസ്റ്റുകളിലൂടെ ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയെ ഇടയ്ക്കിടെ ചിരിപ്പിക്കാറുണ്ട്. നീളന്‍ മുടിയുമായെത്തി ആരാധകരെ ഞെട്ടിച്ച സംഭവം തന്നെ ഉദാഹരണം. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്‍ വീണ്ടും സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. പാട്ടു പാടിയാണ് താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

ഭാര്യ പ്രിയയുടെ ആഗ്രഹപ്രകാരം പാടുന്നു എന്നു പറഞ്ഞായിരുന്നു താരത്തിന്റെ പാട്ട്. ആസിഫ് അലി ചിത്രമായ കോഹിനൂറിലെ ഹേമന്ദമെന്‍ എന്നു തുടങ്ങുന്ന ഹിറ്റ് ഗാനമാണ് താരം പാടുന്നത്. കുഞ്ചാക്കോയുടെ ഗാനാലാപനം കേട്ട് സോഷ്യല്‍ മീഡിയ ഞെട്ടിയെന്ന് തന്നെ പറയാം. അത്രയ്ക്കു ഭംഗിയായിട്ടാണ് താരം പാടിയിരിക്കുന്നത്.


Also Read: ‘മിയ പോയാല്‍ പോട്ടെ സണ്ണിയെ കൊണ്ടു വരും’; ചങ്ക്‌സ് ടുവില്‍ മിയയോ സണ്ണിയോ? മനസു തുറന്ന് ഒമര്‍ ലുലു


ഇത്രയും നന്നായി പാടുമോ ചാക്കോച്ചന്‍ എന്നാലോചിച്ചു കൊണ്ടിരിക്കെയാണ് കഥയിലെ ട്വിസ്റ്റ് പുറത്താക്കുന്നത്. സത്യത്തില്‍ പാട്ട് പാടിയത് ചാക്കോച്ചനായിരുന്നില്ല, ഗായകന്‍ വിജയ് യേശുദാസ് ആയിരുന്നു. വീഡിയോയുടെ അവസാനം വിജയ് പ്രത്യക്ഷപ്പെടുന്നിടത്താണ് രഹസ്യം പൊളിയുന്നത്. കുഞ്ചാക്കോ വെറുതെ പാട്ടിനനുസരിച്ച് ചുണ്ടനക്കുക മാത്രമായിരുന്നു.

നേരത്തെ തന്റെ നീളന്‍ മുടി കാണിച്ച് താരം സോഷ്യല്‍ മീഡിയയെ അത്ഭുതപ്പെടുത്തിയിരുന്നു. അതും ഇതുപോലൊരു പറ്റിപ്പായിരുന്നു. ഭാര്യ പ്രിയയുടെ മുടി തന്റെ തലയ്ക്ക് മുന്നിലേക്ക് ഇട്ടായിരുന്നു താരത്തിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ പരീക്ഷണം.

വീഡിയോ കാണാം

Advertisement