എഡിറ്റര്‍
എഡിറ്റര്‍
മെയില്‍ നഴ്‌സായി ചാക്കോച്ചന്‍
എഡിറ്റര്‍
Sunday 26th January 2014 11:55am

kunjacko-boban

കുഞ്ചാക്കോ ബോബന്‍ ഇനി നഴ്‌സിന്റെ വേഷത്തില്‍. ജോസ് തോമസ് സംവിധാനം ചെയ്യുന്ന മെയില്‍ നഴ്‌സ് എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ നഴ്‌സാവുന്നത്.

ശൃംഗാരവേലന് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മെയില്‍ നഴ്‌സ്.

ഗായകനാവാന്‍ ആഗ്രഹിച്ചിട്ടും ജീവിത സാഹചര്യങ്ങള്‍ കൊണ്ട് നഴ്‌സായി ജോലി സ്വീകരിക്കേണ്ടി വരുന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നത്.

പതിനെട്ട് നഴ്‌സുമാരിലെ ഏക മെയില്‍ നഴ്‌സാണ് കുഞ്ചാക്കോ ബോബന്‍. നായികയുടേയും മറ്റ് അഭിനേതാക്കളുടെയും കാര്യത്തില്‍ തീരുമാനമാവുന്നതേയുള്ളു.

സേതു തിരക്കഥയൊരുക്കുന്ന ചിത്രം ജയേഷ് കുട്ടമറ്റത്താണ് നിര്‍മ്മിക്കുന്നത്.

പത്മകുമാറിന്റെ പോളിടെക്‌നിക്, ലിജിന്‍ജോസിന്റെ ലോ പോയിന്റ് എന്നിവയാണ് കുഞ്ചാക്കോ ബോബന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

Advertisement