ചക്കുളത്തുകാവ്: ദേവീനാമജപങ്ങള്‍കൊണ്ട് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ചക്കുളത്തുകാവിലമ്മയ്ക്ക് ആയിരങ്ങള്‍ പൊങ്കാല അര്‍പ്പിച്ചു. പുലര്‍ച്ചെയുള്ള അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.

ശ്രീകോവിലെ പണ്ടാരഅടുപ്പില്‍ നിന്ന് ക്ഷേത്രമുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പൊങ്കാലപകര്‍ന്നു. വിശ്വഹിന്ദുപരിഷത് സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി വിപുലങ്ങളായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.