എഡിറ്റര്‍
എഡിറ്റര്‍
ചക്കിട്ടപാറയിലെ ഇരുമ്പയിര് ഖനനാനുമതി റദ്ദാക്കി
എഡിറ്റര്‍
Monday 25th November 2013 2:30pm

perambra

കോഴിക്കോട്: പേരാമ്പ്ര ചക്കിട്ടപാറയില്‍ കര്‍ണാടക കമ്പനിക്ക് ഖനനാനുമതി റദ്ദാക്കി. വ്യവസായ വകുപ്പിന്റേതാണ് തീരുമാനം. കമ്പനിക്ക് സര്‍വേക്ക് അനുമതി നല്‍കിയിട്ടില്ലെന്നും വ്യവസായ വകുപ്പ് വ്യക്തമാക്കി.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് അനുമതി നല്‍കിയതെന്നായിരുന്നു കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി ഇതുസംബന്ധിച്ച് പറഞ്ഞിരുന്നത്. ഇതിനെ കുറിച്ച് യാതൊന്നും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ചക്കിട്ടപാറയിലാണ് സ്വകാര്യ കമ്പനിക്ക് ഖനനത്തിന് അനുമതി നല്‍കിയിരുന്നത്. ചക്കിട്ടപാറ വില്ലേജിലെ 406 ഹെക്ടര്‍ ഭൂമിയിലാണ് കര്‍ണാടകയില്‍ നിന്നുള്ള കമ്പനിക്ക് അനുവദിച്ചിരിക്കുന്നത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിലോലപ്രദേശമായി പ്രഖ്യാപിച്ച മേഖലയാണിത്. വനംവകുപ്പ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന് പാട്ട വ്യവസ്ഥയില്‍ കൈമാറിയ സ്ഥലമാണിത്.

ചക്കിട്ടപാറ വില്ലേജിലെ സര്‍വെനമ്പര്‍ 801 മുതല്‍ 804 വരെയും, 917 മുതല്‍ 923 വരെയും, 924 മുതല്‍ 929 വരെയുമുള്ള 406.4500 ഹെക്ടര്‍ ഭൂമിയിലാണ് കര്‍ണാടകത്തിലെ ബെല്ലാരി ആസ്ഥാനമായിട്ടുള്ള എം.എസ്.എല്‍. കമ്പനി സര്‍വെ നടത്തിയത്.

രണ്ട് വര്‍ഷം മുമ്പാണ് പ്രദേശത്ത് സര്‍വേ ആരംഭിച്ചത്. കേന്ദ്ര ഖനിമന്ത്രാലയത്തിന്റെ അനുമതിയോടെയായിരുന്നു സര്‍വേ. 2008 ലാണ് കേന്ദ്രസര്‍ക്കാര്‍ ഖനനത്തിന് അനുമതി നല്‍കിയത്.

Advertisement