പാലക്കാട് : വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന് അവാര്‍ഡ് നല്‍കിയ കേരള കൗമുദി ദിനപ്പത്രത്തിന്റെ നടപടി നാണം കെട്ടതാണെന്ന് പി.സി. ജോര്‍ജ്ജ്. മലയാളത്തിലെ ഒരു പ്രമുഖ പത്രം തന്നെ ഇങ്ങനെ ചെയ്തതിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്റെ ചങ്കിടിക്കുന്നു.

മലബാര്‍ സിമന്റ്‌സിലെ ശശീന്ദ്രനെയും രണ്ട് മക്കളെയും കൊന്ന് കെട്ടിത്തൂക്കിയ പരമ കള്ളനാണ് ചാക്ക് രാധാകൃഷ്ണന്‍. മലബാര്‍ സിമന്റ്‌സില്‍ നിന്ന് നാനൂറ് കോടിയാണ് ഇയാള്‍ കട്ടത്.
ഇവനെ പോലുള്ള കള്ളന്‍മാര്‍ക്ക് അവാര്‍ഡ് കൊടുക്കാന്‍ നാട്ടിലെ മാധ്യമങ്ങള്‍ ഇറങ്ങിത്തിരിച്ചാല്‍ എങ്ങനെയാണ് ന്യായം നടക്കുകയെന്നും പി.സി. ജോര്‍ജ്ജ് ചോദിച്ചു.

ഈ ക്രൂരമായ നടപടിയെ കുറിച്ച് കേരള കൗമുദിയുടെ നടത്തിപ്പുകാരോട് താന്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജനകീയ വികസന സമിതി പാലക്കാട്ട് നടത്തിയ ജനകീയ കൂട്ടായ്മയില്‍ സംസാരിക്കുകകയായിരുന്നു അദ്ദേഹം.

 

ഇതുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ്  മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത