എഡിറ്റര്‍
എഡിറ്റര്‍
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം
എഡിറ്റര്‍
Thursday 8th November 2012 10:36am

ബീജിങ്:  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതിനെട്ടാം കോണ്‍ഗ്രസിന് ഇന്ന് തുടക്കമായി. ചൈനയിലെ പ്രധാന നഗരമായ ബീജിങിലാണ് കോണ്‍ഗ്രസ് നടക്കുന്നത്. രാജ്യം നേരിടുന്ന വെല്ലുവിളികളും ആഗോള സാഹചര്യവുമാണ് പതിനെട്ടാം കോണ്‍ഗ്രസ് പ്രധാനമായും വിലയിരുത്തുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി ചൈന മാറിക്കൊണ്ടിരിക്കുന്നതിനിടയില്‍ രാജ്യത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തില്‍ നടക്കുന്ന അധികാരക്കൈമാറ്റത്തെയാണ് ലോകരാഷ്ട്രങ്ങള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

Ads By Google

പത്ത് വര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ അധികാരകൈമാറ്റത്തിനാണ് ഈ പാര്‍ട്ടി കോണ്‍ഗ്രസ് സാക്ഷ്യം വഹിക്കുന്നത്. ഒരാഴ്ചയാണ് പാര്‍ട്ടി കോണ്‍ഗ്രസ് നീണ്ടുനില്‍ക്കുന്നത്.

പാര്‍ടിയുടെ 1.8 കോടി അംഗങ്ങളെ പ്രതിനിധാനംചെയ്ത് വിവിധ ഘടകങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 2270 പ്രതിനിധികളാണ് കോണ്‍ഗ്രസില്‍ പങ്കെടുക്കുക. സമൂഹത്തിന്റെ അടിത്തട്ടില്‍നിന്നുള്ളവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതാണ് ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസ്.

അഞ്ചുവര്‍ഷം മുമ്പ് കോണ്‍ഗ്രസില്‍ പങ്കെടുത്ത സാധാരണ തൊഴിലാളികളുടെ എണ്ണം 51 ആയിരുന്നത് ഇത്തവണ 169 ആയി വര്‍ധിച്ചു. ഇതില്‍ 26 പേര്‍ കര്‍ഷകത്തൊഴിലാളികളാണ്.

Advertisement