എഡിറ്റര്‍
എഡിറ്റര്‍
ശാലിനി വീണ്ടും തിരിച്ചുവന്നാല്‍ ഒരുമിച്ചഭിനയിക്കാന്‍ തയ്യാറാണെന്ന് ചാക്കോച്ചന്‍
എഡിറ്റര്‍
Thursday 20th March 2014 2:18pm

chackochan-with-shalini

മലയാളത്തിന്റെ പ്രിയ്യകാല പ്രണയജോഡികളായിരുന്നു ചാക്കോച്ചനും ശാലിനിയും. ഇരുവരുടെയും ആദ്യ ചിത്രമായ അനിയത്തിപ്രാവ് പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

തുടര്‍ന്ന് നിറം, നക്ഷത്രതാരാട്ട്, പ്രേം പൂജാരി തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലും ഇരുവരും അഭിനയിച്ചിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം ചാക്കോച്ചന്‍ വീണ്ടും സിനിമയില്‍ സജീവമായെങ്കിലും വിവാഹശേഷം ശാലിനി അഭിനയജീവിതത്തോട് വിട പറഞ്ഞു.

ശാലിനി വീണ്ടും തിരിച്ചുവരികയാണെങ്കില്‍ ഒരുമിച്ചഭിനയിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍.

ശാലിനി എല്ലാം തുറന്നുപറയുന്ന തന്റെ നല്ല സുഹൃത്താണെന്നും ചാക്കോച്ചന്‍ പറയുന്നു. ശാലിനിക്കൊപ്പം അഭിനയിച്ച മിക്ക സിനിമകളും 100 ദിവസത്തിലധികം ഓടിയതാണെന്നും അജിത്തുമായുള്ള പ്രണയത്തെക്കുറിച്ചുവരെ അവര്‍ തുറന്നുപറഞ്ഞിരുന്നുവെന്നും ചാക്കോച്ചന്‍ പറഞ്ഞു.

മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിന്നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ തിരിച്ചു വരുന്ന ഹൗ ഓള്‍ഡ് ആര്‍ യു ആണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം.

ചിത്രത്തില്‍ പതിനൊന്നു വയസ്സുള്ള കുട്ടിയുടെ അച്ഛന്റെ വേഷമാണ് കുഞ്ചാക്കോ ബോബന്. ക്യാമ്പസ് കഥാപാത്രങ്ങളുടെയും ചോക്ലേറ്റ് കഥാപാത്രങ്ങളുടെയും പരിവേഷത്തില്‍ നിന്ന് വ്യത്യസ്തമായി വേറിട്ട കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുകയാണ് ഇപ്പോള്‍ ചാക്കോച്ചന്‍.

ലോ പോയിന്റ്, പോളി ടെക്‌നിക്, കസിന്‍സ് തുടങ്ങിയവയാണ് ചാക്കോച്ചന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

Advertisement