എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന് പറഞ്ഞിട്ടില്ലെന്ന് പി സി ചാക്കോ
എഡിറ്റര്‍
Saturday 15th March 2014 9:57pm

pc-chakko

കൊച്ചി:  കോണ്‍ഗ്രസിന് പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന് പറഞ്ഞിട്ടില്ലെന്ന് എഐസിസി വക്താവ് പി.സി ചാക്കോ.

കോണ്‍ഗ്രസിന് ഒറ്റക്ക് ഭരിക്കാനാവില്ലെന്നാണ് പറഞ്ഞത്. മുന്നണി ഭരണം മാത്രമേ സാധ്യമാകൂ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ നേട്ടം ജനങ്ങളിലേക്കെത്താത്തതിന് കാരണം പ്രധാനമന്ത്രി അല്ലെന്നും ലോകനേതാക്കളടക്കമുള്ളവര്‍ ഉപദേശം തേടുന്നത് പ്രധാനമന്ത്രിയില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമല്ലെന്നും പ്രതിപക്ഷത്തിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നുമായിരുന്നു എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച സംവാദത്തില്‍ പ.സി ചാക്കോ നേരത്തെ പറഞ്ഞിരുന്നത്.

യു.പി.എ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍  ജനങ്ങളില്‍ എത്തിക്കുന്നതില്‍ വീഴ്ചപറ്റിയെന്നും അഴിമതിയാരോപണങ്ങള്‍ ചെറുക്കുന്നതിലും പാര്‍ട്ടി പരാജയപ്പെട്ടുവെന്നും ചാക്കോ പറഞ്ഞിരുന്നു.

ആഴ്ചയില്‍ ഒരിക്കലെങ്കിലും പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ട് ഭരണനേട്ടങ്ങള്‍ വിശദീകരിക്കണമെന്ന് മന്ത്രിസഭയില്‍ പലരും ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രധാനമന്ത്രി അതിന് തയ്യാറായില്ലെന്നും ചാക്കോ പറഞ്ഞിരുന്നു.

Advertisement