എഡിറ്റര്‍
എഡിറ്റര്‍
‘പാര്‍ട്ടിക്കുള്ളില്‍ അങ്ങിനെയൊരു ചര്‍ച്ചയും നടന്നിട്ടില്ല’; നിലപാടില്‍ മാറ്റമില്ലാതെ സി.എഫ് തോമസ്
എഡിറ്റര്‍
Wednesday 10th May 2017 6:10pm

 

കോട്ടയം: കേരള കോണ്‍ഗ്രസ്സ്(എം)- സി.പി.ഐ.എം ബന്ധത്തെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ വിശദമായ ചര്‍ച്ച വേണമെന്ന് കേരള കോണ്‍ഗ്രസ്സ് നേതാവും എം.എല്‍.എയുമായ സി.എഫ് തോമസ്. നേരത്തെ നടന്ന ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസ്സ് യു.ഡി.എഫില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും മറ്റൊരു മുന്നണിയോട് ചേരുന്ന കാര്യത്തില്‍ തീരുമാനം എടുത്തിരുന്നില്ലെന്ന് സി.എഫ് തോമസ് പറഞ്ഞു.


Also read ‘സ്വന്തം തടി നോക്കാന്‍ പാങ്ങില്ലാത്ത ദൈവമൊക്കെ എന്നാ ദൈവമാ’; അമൃതാനന്ദമയിക്ക് സുരക്ഷ നല്‍കിയതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ 


കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതിയ കൂട്ട് കെട്ടിനെ കുറിച്ചുള്ള തന്റെ നിലപാട് ആവര്‍ത്തിച്ച എം.എല്‍.എ. എന്‍.ഡി.എയുമായോ എല്‍.ഡി.എഫുമായോ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് യോഗം യാതൊരു തീരുമാനവും എടുത്തിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കോണ്‍ഗ്രസിന്റെ കഴിഞ്ഞ പാര്‍ലിമെന്ററി യോഗത്തില്‍ നിന്നും സി.എഫ് തോമസ് വിട്ടുനിന്നിരുന്നു. സി.പി.ഐ.എം കൂട്ടുകെട്ടില്‍ പ്രതിഷേധിച്ചായിരുന്നു യോഗത്തില്‍ നിന്ന് വിട്ടു നിന്നിരുന്നത്. അടുത്ത യോഗത്തില്‍ പാര്‍ട്ടിക്കുള്ളിലുണ്ടായ അസ്വാരസ്യങ്ങളെ സംബന്ധിച്ച് തന്റെ നിലപാട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Dont miss ‘ആക്രമണങ്ങള്‍ ഇന്ത്യ ക്ഷമിക്കില്ല’; രാജ്യത്തെ തീവ്രവാദികളെ നിയന്ത്രിക്കണമെന്ന് പാകിസ്താനോട് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം 


കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം പിന്തുണയോടെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചതിന് പിന്നാലെ നയം വ്യക്തമാക്കി രംഗത്തെത്തിയ വ്യക്തിയായിരുന്നു സി.എഫ്. തോമസ്.

Advertisement